Kerala

ഹിന്ദുസ്ഥാനി രാഗങ്ങളില്‍ ബാബുരാജ് തീര്‍ത്ത വിസ്മയം, ദക്ഷിണാമൂര്‍ത്തിയുടെ മാജിക് ;86 വയസ്സായ എസ്. ജാനകിയുടെ അവിസ്മരണീയ ഗാനങ്ങള്‍ ഇവയാണ്

ഇക്കഴിഞ്ഞ ഏപ്രില്‍ 23ന് 86 വയസ്സ് തികഞ്ഞ എസ്. ജാനകിയ്ക്ക് ഇനി ആശകളൊന്നും ബാക്കിയില്ല. പക്ഷെ അവരുടെ ഗാനങ്ങള്‍ ഇപ്പോഴും മലയാളി മനസ്സിലെ തീരാവിസ്മയമാണ്. മലയാളത്തിലെ ഒരു തലമുറ എന്നെന്നും ഓര്‍മ്മിയ്ക്കാന്‍ ഇഷ്ടപ്പെടുന്ന എസ്. ജാനകിയുടെ ഗാനങ്ങള്‍ ഇവയാണ്.

Published by

എസ്. ജാനകി എന്ന പേര് മലയാളസിനിമാ ഗാനരംഗത്ത് എളുപ്പം മായ്‌ക്കാന്‍ കഴിയാത്ത ഒന്നാണ്. എസ്. ജാനകിയുടെ മുഴുവന്‍ പേര് സിസ് ലി ജാനകി. വയാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ 23ന് 86 വയസ്സ് തികഞ്ഞ എസ്. ജാനകിയ്‌ക്ക് ഇനി ആശകളൊന്നും ബാക്കിയില്ല. പക്ഷെ അവരുടെ ഗാനങ്ങള്‍ ഇപ്പോഴും മലയാളി മനസ്സിലെ തീരാവിസ്മയമാണ്. മലയാളത്തിലെ ഒരു തലമുറ എന്നെന്നും ഓര്‍മ്മിയ്‌ക്കാന്‍ ഇഷ്ടപ്പെടുന്ന എസ്. ജാനകിയുടെ ഗാനങ്ങള്‍ ഇവയാണ്.

ഇതില്‍ നല്ലൊരു പങ്ക് എം.എസ്. ബാബുരാജ് സംഗീതം ചെയ്തതാണ്. ജാനകിയ്‌ക്ക് പാടാന്‍ ഹിന്ദുസ്ഥാനി സംഗീതത്തിലെ പല രാഗങ്ങളും ബാബുരാജ് ഉപയോഗിച്ചു. പഹാഡി, കേദാര്‍, ഖമാസ് തുടങ്ങിയ ഹിന്ദുസ്ഥാനി രാഗങ്ങള്‍ എസ്. ജാനികയ്‌ക്ക് വേണ്ടി ബാബുരാജ് ഉപയോഗിച്ചു. പലപ്പോഴും ബാബുരാജ് നല്‍കിയ ഈണങ്ങളില്‍ എസ്. ജാനകി എന്ന ഗായികയുടെ മനോധര്‍മ്മവും കൂടിച്ചേര്‍ന്നപ്പോള്‍ അവ അനശ്വരഗാനങ്ങളായി. താന്‍ പലപ്പോഴും സ്വന്തം ഇഷ്ടപ്രകാരം ട്യൂണുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ അത് ലഘുമന്ദഹാസത്തോടെ ബാബുക്ക (എം.എസ്. ബാബുരാജ്) സമ്മതിച്ച് തന്നിരുന്നുവെന്ന് ജാനകി തന്നെ ഇതേക്കുറിച്ച് സ്മരിച്ചിട്ടുണ്ട്.

തളിരിട്ട കിനാക്കൾ …(മൂടുപടം)

പി.ഭാസ്കരന്‍ എഴുതി ബാബുരാജ് സംഗീതം ചെയ്ത ഈ ഗാനം. പ്രതീക്ഷയോടെ തന്റെ കാമുകനെ കാത്ത് കാത്തിരുന്ന് മുഷിയുന്ന കാമുകിയുടെ പരിദേവനങ്ങള്‍ ഒപ്പിയെടുത്തതാണ് ഈ ഗാനം. മൂടുപടം എന്ന സിനിമയ്‌ക്ക് വേണ്ടി കല്യാണി രാഗത്തിലാണ് ബാബുരാജ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. ‘തളിരിട്ട കിനാക്കൾ’ എന്ന എസ് ജാനകി ബാബുരാജ് സഖ്യത്തിൽ പിറന്ന പാട്ട് സിനിമാലോകത്ത് ഐതിഹാസമായ മാനമാണ് കൈവരിച്ചത് .എസ് കെ പൊറ്റക്കാടിന്റെ പ്രസിദ്ധ നോവലാണ്‌ മൂടുപടം. രാമുകാര്യാട്ട് സംവിധാനം ചെയ്തതാണ് ഈ സിനിമ.

വാസന്ത പഞ്ചമി നാളിൽ…(ഭാർഗ്ഗവി നിലയം)

പി.ഭാസ്കരന്റെ വരികള്‍ക്ക് എം.എസ്. ബാബുരാജ് ഈണം പകര്‍ന്ന ഗാനം. പഹാഡി രാഗത്തിലാണ് ഈ ഗാനം ബാബുരാജ് ചിട്ടപ്പെടുത്തിയത്. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയാണ് ഭാര്‍ഗ്ഗവീനിലയം എന്ന സിനിമയ്‌ക്കാധാരം.

സൂര്യകാന്തീ..സൂര്യകാന്തീ ..(കാട്ടുതുളസി)

എസ്. ജാനകിയ്‌ക്ക് ആദ്യ കേരള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ഗാനമാണിത്. വയലാര്‍ രാമവര്‍മ്മ എഴുതി എം.എസ്. ബാബുരാജ് സംഗീതസംവിധാനം നിര്‍വ്വഹിച്ചതാണ് ഈ ഗാനം.

മണിമുകിലെ…(കടത്തുകാരൻ)

വയലാര്‍ രാമവര്‍മ്മ രചിച്ച് എം.എസ്. ബാബുരാജ് സംഗീതസംവിധാനം നിര്‍വ്വഹിച്ച യുഗ്മഗാനമാണിത്. എം.കെ. സുകുമാരനാണ് ജാനകിയ്‌ക്കൊപ്പം പാടിയിരിക്കുന്നത്.

കവിളത്ത് കണ്ണീർ കണ്ടു…(അന്വേഷിച്ചു കണ്ടെത്തിയില്ല)

പി.ഭാസ്കരന്‍ എഴുതി എം.എസ്. ബാബുരാജ് സംഗീതം നിര്‍വ്വഹിച്ച ഗാനമാണിത്. കേദാര്‍ എന്ന ഹിന്ദുസ്ഥാനി രാഗത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

താമരകുമ്പിളല്ലോ…(അന്വേഷിച്ചു കണ്ടെത്തിയില്ല)

പി.ഭാസ്കരന്‍ രചിച്ച് എം.എസ്. ബാബുരാജ് സംഗീതം നല്‍കിയ ഗാനം. ഇതും ഹിന്ദുസ്ഥാനി രാഗമായ ഭീംപ്ലാസിയിലാണ് ബാബുരാജ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

അവിടുന്നേൻ ഗാനം കേൾക്കാൻ…(പരീക്ഷ)

പി.ഭാസ്കരന്റെ വരികള്‍ക്ക് എം.എസ്. ബാബുരാജ് സംഗീതം ചെയ്ത ഈ ഗാനം ഹിന്ദുസ്ഥാനി രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. പഹാഡി എന്ന രാഗത്തില്‍.

എൻ പ്രാണ നായകനെ..(പരീക്ഷ)…

https://www.youtube.com/watch?v=skwFM6bxt_Y
പി.ഭാസ്കരന്റെ വരികള്‍ക്ക് എം.എസ്. ബാബുരാജ് സംഗീതം നിര്‍വ്വഹിച്ചു. യമുനകല്യാണി രാഗത്തിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്.

കണ്ണിൽ കണ്ണിൽ…(ഡേഞ്ചർ ബിസ്കറ്റ്‌)

ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ദക്ഷിണാമൂര്‍ത്തി ഈണം പകര്‍ന്ന ഗാനം. വലചി എന്ന കര്‍ണ്ണാടകസംഗീത രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

താനേ തിരിഞ്ഞും മറിഞ്ഞും…(അമ്പലപ്രാവ് )
https://www.youtube.com/watch?v=_FVKcsuZqcI
പി.ഭാസ്കരന്‍ എഴുതി എം.എസ്. ബാബുരാജ് ചിട്ടപ്പെടുത്തിയ ഗാനമാണിത്. ഇതും ഹിന്ദുസ്ഥാനി രാഗത്തിലാണ് ബാബുരാജ് ചിട്ടപ്പെടുത്തിയത്. ഖമാസ് എന്ന രാഗത്തില്‍.
ഇന്നലെ നീയൊരു…(സ്ത്രീ)

https://www.youtube.com/watch?v=k6zIS-A5OVc
പി.ഭാസ്കരന്റെ വരികള്‍ക്ക് ദക്ഷിണാമൂര്‍ത്തി ഈണം പകര്‍ന്നതാണ് ഈ ഗാനം. ബേഗഡ രാഗത്തിലാണ് ദക്ഷിണാമൂര്‍ത്തി ഈ ഗാനം ചിട്ടപ്പെടുത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക