കണ്ണില്‍ ഇങ്ങനെ ലഹരി നിറയ്‌ക്കാന്‍ ജയഭാരതി അഭ്യസിച്ച തെങ്ങനെയായിരിക്കും? അവരുടെ ശരീര അളവുകളായിരുന്നില്ല മുഖം തന്നെയായിരുന്നു വികാരോദ്ദീപകമായിരുന്നതെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ജയഭാരതിയുടെ 70 ാം ജന്‍മദിനത്തില്‍ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
പോസ്റ്റിലെ പ്രസക്തഭാഗങ്ങള്‍:
ഒരേ കാലത്ത് നായികയായും പ്രതി നായികയായും ദേവതയായും ‘വെപ്പാട്ടി’യായും കാബറെ നര്‍ത്തകിയായും രതി രൂപിണിയായും നര്‍ത്തകിയായും പതിവ്രതയായും ‘കളങ്കിത’യായും ഒരേ ഉശിരോടെയും ഉണര്‍വ്വോടെയും അഭിനയിച്ചു. പ്രതിഛായാ നഷ്ടം ഭയന്നില്ല. തിരക്കോട് തിരക്കായിരുന്നു. ജയഭാരതി തിരശ്ശീലയിലെത്തിയാല്‍ ഒരാര്‍പ്പാണ് പിന്നെ. അക്കാലത്തെ ആണുങ്ങളുടെ ഹൃദയമിടിപ്പായിരുന്ന നായിക. സക്കറിയയേയും സുഭാഷ് ചന്ദ്രനെയും പോലെയുള്ള എഴുത്തുകാര്‍ തങ്ങള്‍ യൗവനകാലത്ത് കൊണ്ടു നടന്ന ആ ആരാധന മറച്ചു വെക്കാതെ എഴുതിയിട്ടുണ്ട്.
ഗാനരംഗങ്ങളിലെ ജയഭാരതിയെ ശ്രദ്ധിച്ചിരിക്കുന്നത് എന്തൊരു ഗംഭീര കാഴ്ചാനുഭവമാണ്. അക്കാലത്ത് പാടി അഭിനയിക്കുന്ന നടികളിലൊന്നും കാണാത്ത ഒരു പ്രത്യേകതയാണ് ജയഭാരതിയുടെ പാട്ടു രംഗങ്ങളില്‍ കാണാനാവുക.
മാധുരിയുടെ ശബ്ദത്തിന്റെ ത്രസിപ്പും തുറസ്സും ജയഭാരതിയുടേതുമായി ഏറെ ഇണങ്ങി നിന്നു. അതിനൊരു അടക്കമില്ലായ്മയുടെ അഴകുണ്ട്. ഷീലക്ക് സുശീല, ശാരദക്ക് ജാനകി, ജയഭാരതിക്ക് മാധുരി – എന്തൊരിണക്കമായിരുന്നു.
എത്രയെത്ര ചിത്രങ്ങള്‍ ! ഈയിടെ സന്ധ്യ മയങ്ങുന്നേരം എന്ന ചിത്രത്തിലെ ജയഭാരതിയുടെ ചന്തവും അഭിനയത്തിലെ ഒതുക്കവും മിതത്വവും കണ്ട് വീണ്ടും അവരെ ഞാനാഗ്രഹിച്ചു. സംഘര്‍ഷഭരിതമായ രംഗങ്ങളില്‍ ഗോപിക്കൊപ്പമോ അതിനും മേലെയോ അവര്‍ Perform ചെയ്തു. ഭരതനൊപ്പം ചേര്‍ന്നാല്‍ അവര്‍ അപ്രതീക്ഷിത അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് തെളിയിച്ച അവസാന ചിത്രം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: