ന്യൂദല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയത്തില്‍ ലോക്സഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ ഇന്നലെ സ്തംഭിച്ചു. രാവിലെ സഭ സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ചര്‍ച്ച ആവശ്യപ്പെട്ടു. രാഷ്ട്രപതിയുടെ നയപ്രസംഗത്തിന്മേലുള്ള നന്ദിപ്രനീറ്റ് ക്രമക്കേട്: കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാര്‍; പ്രതിപക്ഷ ലക്ഷ്യം സഭയിലെ ബഹളംമേയ ചര്‍ച്ച പൂര്‍ത്തിയായശേഷം ചര്‍ച്ചയെന്ന സഭയിലെ കീഴ്വഴക്കം സ്പീക്കര്‍ ഓം ബിര്‍ള ഓര്‍മിപ്പിച്ചു. ഇതോടെ പ്രതിപക്ഷം ബഹളമുണ്ടാക്കി സഭ സ്തംഭിപ്പിച്ചു. സര്‍ക്കാര്‍ നീറ്റ് വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും അറിയിച്ചു.
ലോക്സഭയിലും രാജ്യസഭയിലും 21 മണിക്കൂറാണ് നന്ദിപ്രമേയ ചര്‍ച്ചയ്ക്കായി മാറ്റിവച്ചിരിക്കുന്നത്. ഇതു പൂര്‍ത്തിയായ ശേഷം നീറ്റ് വിഷയമടക്കമുള്ള എല്ലാകാര്യങ്ങളും പരിഗണിക്കാമെന്ന് അറിയിച്ചെങ്കിലും കോണ്‍ഗ്രസ് വഴങ്ങിയില്ല. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്സഭയില്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് സഭ ജൂലൈ ഒന്ന് വരെയാണ് നിര്‍ത്തിവച്ചത്. എന്നാല്‍ രാജ്യസഭയില്‍ നന്ദി പ്രമേയ ചര്‍ച്ച തടസമില്ലാതെ ആരംഭിച്ചു.
നീറ്റില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും എന്നാല്‍ സഭയുടെ പാരമ്പര്യവും നടപടികളും പാലിച്ചുവേണം ഏതു വിഷയവും ചര്‍ച്ച ചെയ്യാനെന്നും ധര്‍മേന്ദ്ര പ്രധാന് പ്രതിപക്ഷത്തെ ഓര്‍മിപ്പിച്ചു. രാഷ്ട്രപതി തന്നെ പരീക്ഷാ വിഷയം പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയ സ്ഥിതിക്ക് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഏതു കാര്യവും നേരിടാന്‍ തയാറാണ്. രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ വിഷയത്തില്‍ എല്ലാ ഉത്തരവാദിത്തവും കേന്ദ്ര സര്‍ക്കാരിനുണ്ടെന്നും പ്രധാന് പറഞ്ഞു. രാഷ്ട്രീയം മാറ്റിവച്ച് ഗൗരവകരമായ ചര്‍ച്ചയ്ക്ക് പ്രതിപക്ഷം തയാറാകണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു.
രാജ്യസഭയില്‍ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ നീറ്റ് വിഷയത്തില്‍ ചര്‍ച്ച നയിച്ചു. നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ന്നതില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാകും മുമ്പ് ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിന്റെ തലയില്‍ കെട്ടി വയ്ക്കാനാകില്ലെന്ന് ദേവഗൗഡ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: