Career

നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സില്‍ എന്‍ജിനീയര്‍, സീനിയര്‍ കെമിസ്റ്റ്, മെറ്റീരിയല്‍സ് ഓഫീസര്‍; ഒഴിവുകള്‍ 97

Published by
  • വിവരങ്ങള്‍ www.nationalfertilizers.com/careers ല്‍
  • ജൂലൈ ഒന്ന് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ് ഇനി പറയുന്ന തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. വിവിധ തസ്തികകളിലായി ആകെ 97 ഒഴിവുകളുണ്ട്. ഭാരത പൗരന്മാര്‍ക്കാണ് അവസരം.

എന്‍ജിനീയര്‍- പ്രൊഡക്ഷന്‍, ഒഴിവുകള്‍ 40, മെക്കാനിക്കല്‍ 15, ഇലക്ട്രിക്കല്‍ 12, ഇന്‍സ്ട്രുമെന്റേഷന്‍ 11, സിവില്‍ 1, ഫയര്‍ ആന്റ് സേഫ്റ്റി 3. യോഗ്യത: ബന്ധപ്പെട്ട/അനുബന്ധ ശാഖയില്‍ 60 ശതമാനം മാര്‍ക്കില്‍ (എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 50% മതി) കുറയാതെ ബിഇ/ബിടെക്/തത്തുല്യ ബിരുദവും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 18-30 വയസ്. എസ്‌സി/എസ്ടി/ഒബിസി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്.

സീനിയര്‍ കെമിസ്റ്റ് (കെമിക്കല്‍ ലാബ്), ഒഴിവുകള്‍ 9, യോഗ്യത: എംഎസ്‌സി കെമിസ്ട്രി/ഇന്‍ ഓര്‍ഗാനിക് കെമിസ്ട്രി/ഓര്‍ഗാനിക് കെമിസ്ട്രി/അനലിറ്റിക്കല്‍ കെമിസ്ട്രി/ഫിസിക്കല്‍ കെമിസ്ട്രി/അപ്ലൈഡ് കെമിസ്ട്രി/ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി 60 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. ബന്ധപ്പെട്ട മേഖലയില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 18-30 വയസ്.

മെറ്റീരിയല്‍സ് ഓഫീസര്‍, ഒഴിവുകള്‍ 6, യോഗ്യത: ബിടെക്/ബിഇ മെക്കാനിക്കല്‍/മെറ്റീരിയല്‍സ് ആന്റ് എന്‍ജിനീയറിങ് 60 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. ബന്ധപ്പെട്ട മേഖലയില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 18-30 വയസ്.

എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് യോഗ്യതാപരീക്ഷയില്‍ 50% മാര്‍ക്ക് മതി. എസ്‌സി/എസ്ടി/ഒബിസി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്. മെഡിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം.

വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.nationalfertilizers.com/careers- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 700 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര്‍ മുതലായ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ജൂലൈ ഒന്നുവരെ അപേക്ഷ നല്‍കാം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷന്‍. തെരഞ്ഞെടുക്കപ്പെടുന്നവരെ 40,000-140000 രൂപ ശമ്പള നിരക്കില്‍ സ്ഥിരമായി നിയമിക്കുന്നതാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by