Entertainment

ഗര്‍ഭിണിയാണെന്ന് പറഞ്ഞ് ദീപിക പറ്റിക്കുകയായിരുന്നു! ആ വയറ്റില്‍ കുഞ്ഞില്ല, നടിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

Published by

ബോളിവുഡിലെ പ്രമുഖ താരദമ്പതിമാരാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. 2018 ല്‍ വിവാഹിതരായ താരങ്ങള്‍ അവരുടെ ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. അടുത്തിടെയാണ് തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി വരികയാണെന്ന് താരദമ്പതിമാര്‍ വെളിപ്പെടുത്തുന്നത്. പിന്നാലെ ഇരുവരുടെയും വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

എന്നാല്‍ ദീപിക ശരിക്കും ഗര്‍ഭിണിയായോ അതോ വാടക ഗര്‍ഭപാത്രത്തിലൂടെ ആണോ കുഞ്ഞിനെ സ്വീകരിക്കുന്നതെന്ന ചോദ്യവും ഇതിനിടെ ഉയര്‍ന്ന് വന്നു. ഗര്‍ഭിണിയാണെങ്കില്‍ ദീപികയ്‌ക്ക് വയര്‍ കാണുമല്ലോ അത് കാണാത്തതായിരുന്നു പലരുടെയും പ്രശ്‌നം. എന്നാല്‍ നിറവയര്‍ കാണിച്ചുള്ള നടിയുടെ വീഡിയോസ് വന്നതോടെ അതിലും വ്യക്തത വന്നു.

എന്നാലിപ്പോള്‍ വീണ്ടും ദീപികയെ വിമര്‍ശിച്ച് കൊണ്ടുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ദീപിക ഗര്‍ഭിണിയല്ലെന്നും ഷോ കാണിക്കുന്നതാണെന്നും തുടങ്ങി നൂറുക്കണക്കിന് കമന്റാണ് വരുന്നത്.

പ്രഭാസ് നായകനും ദീപിക നായികയുമായി അഭിനയിക്കുന്ന കല്‍ക്കി എന്ന സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് ദീപിക പദുക്കോണ്‍ അടക്കമുള്ള താരങ്ങള്‍. പ്രഭാസ്, അമിതാഭ് ബച്ചന്‍ തുടങ്ങി വമ്പന്‍താരങ്ങള്‍ അണിനിരക്കുന്ന ചിത്രമാണിത്. ഇതിന്റെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഗര്‍ഭിണിയായ ദീപികയുടെ വീഡിയോയാണ് വൈറലാവുന്നത്.

സ്‌റ്റേജില്‍ നിന്നും താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്ന നടിയെ പ്രഭാസ് അടക്കമുള്ള താരങ്ങള്‍ കൈയ്യില്‍ പിടിച്ച് സഹായിക്കുന്നതാണ് വീഡിയോയിലുള്ളത്. എന്നാല്‍ ഗര്‍ഭിണിയാണെന്ന യാതൊരു കൂസലുമില്ലാതെ അനായാസം നടക്കുകയാണ് ദീപിക. മാത്രമല്ല നിറവയര്‍ വ്യക്തമാക്കുന്ന തരം വേഷവും പെന്‍സില്‍ പോലെയുള്ള ഹൈഹീല്‍ ചെരുപ്പുമാണ് നടി ധരിച്ചിരുന്നത്

ഇതോടെയാണ് ദീപിക ഗര്‍ഭിണിയല്ലെന്നും അവളുടെ അഭിനയമാണ് ഇതിനൊക്കെ പിന്നിലെന്നും ആരാധകര്‍ ആരോപിച്ചത്. ഗര്‍ഭിണിയായ ഒരാള്‍ ഇതുപോലൊരു ഹീല്‍സ് ഇട്ട് നടക്കുമോ എന്ന ചോദ്യമാണ് ഉയര്‍ന്ന് വരുന്നത്. എന്തുകൊണ്ടാണ് ദീപികയുടേത് ഒരു വ്യാജ ഗര്‍ഭമാണെന്ന് പറയുന്നതെന്നുള്ള കാരണം സഹിതം ബോധ്യപ്പെടുത്തി കൊണ്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.

വയര്‍ കാണുന്നുണ്ട് എന്നല്ലാതെ ഗര്‍ഭിണിയായതിന്റെ യാതൊരു മാറ്റവും ദീപികയില്‍ ഇല്ല. ശരീരത്തിലെ ഭാവങ്ങള്‍, നടത്തം, എന്നിങ്ങനെ സാധാരണ ഗര്‍ഭിണികളിലുണ്ടാവുന്ന മാറ്റമൊന്നുമില്ല. ഗര്‍ഭിണിയായിട്ടുള്ള സ്ത്രീകള്‍ ഒരിക്കലും ഇത്രയും പെന്‍സില്‍ പോലുള്ള ഹീല്‍സ് ധരിക്കില്ല. അവളുടെ മുഖത്തും കൈകളിലും മസിലുകള്‍ വര്‍ധിച്ചിട്ടില്ല. ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ കുറച്ചുകൂടി വണ്ണം കൂടുന്നത് സ്വഭാവികമാണ്. എന്നാല്‍ അങ്ങനെയുള്ള യാതൊരു മാറ്റവും ഇവിടെ കാണുന്നില്ല

അവള്‍ക്ക് വാടകഗര്‍ഭപാത്രത്തിലൂടെ ഒരു കുട്ടി ജനിക്കാന്‍ പോവുകയാണ്. ഇതെല്ലാം ഒരു തട്ടിപ്പാണെന്ന് പറയാന്‍ കാരണം ഇതാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

എന്നാല്‍ എന്തിനാണ് ആളുകള്‍ അവളുടെ ഗര്‍ഭധാരണത്തെക്കുറിച്ച് മോശമായി അഭിപ്രായം പറയുന്നതെന്ന് ചോദിക്കുകയാണ് ആരാധകര്‍. ആരെങ്കിലും ഇത്തരം കാര്യങ്ങള്‍ നുണയായി പറയുമോ? മാത്രമല്ല ഇതുപോലെ ക്യാമറകളുടെ നടുവിലേക്ക് വയറും കാണിച്ച് വരാന്‍ ധൈര്യമുണ്ടാവുമോ? ഇതൊക്കെ ചിന്തിച്ചാല്‍ തന്നെ ദീപികയെ വിമര്‍ശിക്കുന്നവര്‍ അടിസ്ഥാനമില്ലാതെ പറയുന്നതാണ് ഓരോന്നും എന്ന് മനസിലാക്കാമെന്നും ആരാധകര്‍ പറയുന്നത്

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക