ജി 7 രാജ്യങ്ങളുടെ അമ്പതാമത്തെ ഉച്ചകോടി ഈ പ്രാവശ്യം നടന്നത് ഇറ്റലിയിലെ അപുലിയയില്‍ ആയിരുന്നു. അംഗബലം കൊണ്ടും വിഷയ വൈവിധ്യം കൊണ്ടും സമ്പന്നമായിരുന്നു സമ്മേളനം. ഇത്തവണയും രാഷ്ട്രത്തലവന്മാരുടെ ശ്രദ്ധാകേന്ദ്രം ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരുന്നു. പ്രധാനമന്ത്രിയായി മൂന്നാം തവണയും ചുമതല ഏറ്റെടുത്തതിന് ശേഷമുള്ള മോദിയുടെ ആദ്യ വേിദേശ സന്ദര്‍ശനത്തിന് ഏറെ വാര്‍ത്താ പ്രാധാന്യം ലഭിച്ചു. അതിവേഗം വളരുന്ന ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 7 ഉച്ചകോടിയില്‍ ഭാരതം അംഗമല്ല. എന്നാലും എല്ലാ സമ്മേളനങ്ങളിലും പ്രത്യേക ക്ഷണിതാവെന്ന നിലയിലാണ് ഭാരതത്തിന്റെ പങ്കാളിത്തം. ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മോദി സമ്മേളനത്തില്‍ പങ്കെടുത്തത്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ പങ്കാളിത്തം ഏറെ പ്രാധാന്യത്തോടെയാണ് അംഗരാജ്യങ്ങള്‍ വിലമതിക്കുന്നത്. അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയെന്ന നിലയിലും ആഗോള വേദികളില്‍ ഭാരതത്തിന്റെ സ്ഥാനം അവഗണിക്കാനാവില്ല. സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയിലെ അംഗങ്ങള്‍ മോദിയെ സംബന്ധിച്ചിടത്തോളം അപരിചിതരല്ല. ഏറെ അടുത്തറിഞ്ഞവരാണ്. അതുകൊണ്ടു തന്നെ മോദിയുടെ വാക്കുകള്‍ക്ക് അവര്‍ ഏറെ പ്രാധാന്യം കല്പിക്കുന്നു. ജി 7 ലെ അംഗ രാജ്യങ്ങളായ ഇറ്റലി, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്, അമേരിക്ക, യുകെ, യൂറോപ്യന്‍ യൂണിയനുമെല്ലാം ഭാരതവുമായി ഏറെ സൗഹൃദം പങ്കിടുന്നവരാണ്. ഇവിടുത്തെ രാഷ്ട്രത്തലവന്മാരായ ഇറ്റലിയുടെ ജോര്‍ജിയ മെലോണി, കനേഡിയന്‍ പ്രസിഡണ്ട് ജസ്റ്റിന് ട്രൂഡോ, ഫഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മനിയുടെ ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്‍മിയര്‍ ചാന്‍സലറായ ഒലാഫ് ഷോള്‍ഫ്, ജപ്പാന്റെ ഫൂമിയൊ കിഷിദോ, യുകെ പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനക്, അമേരിക്കന്‍ പ്രസിഡണ്ട് ജൊ ബൈഡന് എന്നിവരുമായി മോദിക്കുള്ള ബന്ധം സുവിദിതമാണ്. ഇതിനു പുറമെയാണ് ഉച്ചകോടിയില്‍ ഔദ്യോഗികമായും അനൗദ്യോഗികമായും മോദിയുമായി സംസാരിച്ച് സൗഹൃദം പുതുക്കാന്‍ അവസരം ലഭിച്ച യുഎന്നിനെ പ്രതിനിധീകരിക്കുന്ന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്, സുഹൃദ് രാജ്യങ്ങളുടെ തലവന്മാരായ ബ്രസീലിലെ ലൂലാ ഡാ സില്വാ, തുര്‍ക്കി പ്രസിഡന്റ്് റിസപ് തയ്യാ ഇറോഗന്, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സയാദ്, ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന് എന്നിവര്‍. യുക്രൈന് പ്രസിഡന്റ്് വഌഡിമീര്‍ സെലന്‍സ്കിയും, മാലി പ്രസിഡന്റ് മുഹമ്മദ് മോയ്സിയും മോദിയുമായി ഉച്ചകോടിയുടെ പാര്‍ശ്വവേദികളില്‍ കൂടിക്കാഴ്ച നടത്തുകയുണ്ടായി ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ മുഖ്യ പ്രഭാഷണം ഭാരതത്തിന്റെ ജനാധിപത്യത്തിന്റെ കരുത്ത് പ്രകടിപ്പിക്കുന്ന ഒന്നായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ മോദിയുടെ വിജയം ലോക ജനാധിപത്യത്തിന്റെ വിജയമായാണ് പ്രതിനിധി രാജ്യങ്ങള്‍ വിലയിരുത്തിയത്. സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തിലായാലും, പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിലായാലും, സാങ്കേതിക വിദ്യാവികസന കാര്യത്തിലായാലും മനുഷ്യകേന്ദ്രീകൃതമായ ഒരു സമീപനമാണ് ഭാരതത്തിന്റേത്. സനാതന ധര്‍മ്മത്തിന്റെയും ഭാരതീയ ചിന്തയുടെയും ആകത്തുകയായ ഭഗവദ്ഗീത മുന്നോട്ട് വയ്ക്കുന്ന ലോകസംഗ്രഹം അഥവാ ലോകനന്മ ലാക്കാക്കിയുള്ള പ്രവര്‍ത്തനമാണ് മോദി സര്‍ക്കാരും അവരുടെ കര്‍മ്മ പദ്ധതികളില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. ലോകഹിതം മമ കരണീയം എന്നതാണ് ആര്‍എസ്എസിന്റെയും മാര്‍ഗ്ഗവും ലക്ഷ്യവും. ഭാരതം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്കും ഏറെ മുന്നോട്ട് വന്നിരിക്കുന്നു. നിര്‍മിതബുദ്ധി എല്ലാവര്ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ (അക ളീൃ അഹഹ) നടപ്പിലാക്കുക എന്നതായിരുന്നു ഉച്ചകോടിയില്‍ ഇതേക്കുറിച്ച് നടന്ന ചര്‍ച്ചയുടെ ഊന്നല്‍. ഭാരതത്തിന്റെ നിര്‍മിതബുദ്ധി ദൗത്യത്തെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ഈ നൂതന സാങ്കേതിക വിദ്യ എല്ലാവരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനുമായി പ്രയോജനപ്പെടു ത്തണമെന്ന് എടുത്ത് പറഞ്ഞു. പരസ്പരം ഭാവയന്ത ശ്രേയഃ പരമവാപ്സ്യഥ എന്ന ഗീതാശ്ലോകം അനുസ്മരിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു നിര്‍മിത ബുദ്ധിക്കായുള്ള ആഗോള പങ്കാളിത്തത്തെ സംബന്ധിച്ച മോദിയുടെ പ്രസംഗം. ഈ മേഖലയില്‍ അന്താരാഷ്ട്ര സഹകരണം വര്‍ധിപ്പിക്കേണ്ടുന്ന ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാരതത്തിന്റെ ഊര്‍ജ്ജ ഉത്പാദനത്തെ കുറിച്ചും ഉപയോഗത്തെ കുറിച്ചും ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി ഹരിതോര്‍ജ്ജത്തിലേക്കുള്ള ഭാരതത്തിന്റെ മാറ്റത്തെ കുറിച്ചും, അതിനുള്ള മാര്‍ഗ്ഗത്തെ കുറിച്ചും, നെറ്റ് സീറോ ലക്ഷ്യത്തെ കുറിച്ചും പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഈ കാര്യത്തില്‍ ഊര്‍ജ്ജ ലഭ്യതയും പ്രാപ്യതയും വാങ്ങല്‍ ശേഷിയും, സ്വീകാര്യതയും പ്രധാനമാണെന്നും സൂചിപ്പിച്ചു. പരിസ്ഥിതി സൗഹൃദ ജീവിത ശൈലിയും പ്രധാനമന്ത്രിയുടെ പ്രിയപ്പെട്ട വിഷയമാണ്. ഏതാനും വര്‍ഷം മുമ്പ് ഗ്ലാസ്ഗോവില്‍ നടത്തിയ കാലാവസ്ഥാ ഉച്ചകോടിയില്‍ നരേന്ദ്ര മോദി മുന്നോട്ടുവെച്ച ഘശളല ട്യേഹല ളീൃ ഋി്ശൃീിാലി േഎന്ന ആശയം ആഗോള തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പരിസ്ഥിതിക്കിണങ്ങിയ ജീവിത ശൈലിയിലേക്ക് ലോകത്തെ നയിക്കുക എന്നതാണ് ഭാരതത്തിന്റെ ദൗത്യമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പ്രകൃതി മാതാവാണ്. ആ അമ്മയുടെ മക്കളാണ് നാമെല്ലാവരും അമ്മയ്ക്കായി ഒരു മരം എന്ന ആശയം മോദി തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചപ്പോള്‍ ഓര്‍മ്മയില്‍ വന്നത് ഒരു മരം നടാം നല്ല നാളേയ്ക്ക് വേണ്ടി, കുഞ്ഞു മക്കള്‍ക്ക് വേണ്ടി, കൊച്ചു കിളികള്‍ക്ക് വേണ്ടി എന്ന സുഗതകുമാരി ടീച്ചറിന്റെ കവിതയിലെ വരികളെ കുറിച്ചാണ്.
പൂര്‍ണാരോഗ്യത്തിനും ദീര്‍ഘായുസ്സിനും ഭാരതത്തിന്റെ സംഭാവനയായ ആയുര്‍വേദവും, സാമ്പത്തിക പുരോഗതിക്കും സമ്പല്‍ സമൃദ്ധിക്കുമുള്ള ഭാരതീയ ദര്‍ശനമായ അര്‍ത്ഥശാസ്ത്രവും വികസന കാര്യത്തില്‍ ഭാരതത്തിന് പ്രയോജനപ്പെടുത്താവുന്ന വിജ്ഞാനത്തിന്റെ അക്ഷയപാത്രമാണ്. നൂതനങ്ങളായ നിര്‍മിത ബുദ്ധിയെ കുറിച്ചും ഡിജിറ്റല്‍ സമ്പ്രദായത്തെ കുറിച്ചും സംസാരിക്കുമ്പോഴും ഭാരതത്തിനുമുമ്പില്‍ ആയുര്‍വേദവും അര്‍ത്ഥശാസ്ത്രവും, യോഗയും, മില്ലറ്റുകള് ഉള്‍പ്പെട്ട പരമ്പരാഗത ഭക്ഷണ രീതികളും നിറം മങ്ങാതെ നില്ക്കുന്നു. ഈ കാര്യം പ്രധാനമന്തിയുടെ ആഗോള ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നു എന്നതും ഏറെ ആശ്വാസകരമാണ്.
(കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മാനേജ്മെന്റ് വകുപ്പില്‍ മുന്‍ പ്രൊഫസറും ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷനുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: