പ്രാഥമിക റൗണ്ടില്‍ നാല് ഗ്രൂപ്പുകളിലായി 20 ടീമുകളാണ് പൊരുതിയാത്. ഒരു ഗ്രൂപ്പില്‍ അഞ്ച് ടീം വീതം തമ്മില്‍ പൊരുതി മുന്നിലെത്തിയ രണ്ട് കൂട്ടര്‍ വീതം സൂപ്പര്‍ എട്ടിന് അര്‍ഹരായി. സൂപ്പര്‍ എട്ടില്‍ രണ്ട് ഗ്രൂപ്പുകള്‍ വീതമാണുള്ളത്.
ഗ്രൂപ്പ് എ ജേതാക്കളായ ഭാരതവും ഗ്രൂപ്പ് ബി ജേതാക്കളായ ഓസ്‌ട്രേലിയയും ഉള്‍പ്പെട്ടതാണ് സൂപ്പര്‍ എട്ടിലെ ഗ്രൂപ്പ് ഒന്ന്. ഗ്രൂപ്പ് സി റണ്ണറപ്പുകളായ അഫ്ഗാനിസ്ഥാനും ഗ്രൂപ്പ് ഡി റണ്ണറപ്പുകളായ ബംഗ്ലാദേശും സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലുണ്ട്. ഇവര്‍ തമ്മില്‍ ഓരോ മത്സരം പരസ്പരം കളിച്ച് മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ സൂപ്പര്‍ എട്ടില്‍ നിന്നും സെമിയിലേക്ക് മുന്നേറും.
പ്രാഥമിക റൗണ്ടില്‍ ഗ്രൂപ്പ് എ, ബി റണ്ണറപ്പുകളായ അമേരിക്കയും ഇംഗ്ലണ്ടും ഗ്രൂപ്പ് സി, ഡി ജേതാക്കളായ വെസ്റ്റിന്‍ഡീസും ദക്ഷിണാഫ്രിക്കയും ചേര്‍ന്നതാണ് സൂപ്പര്‍ എട്ടിലെ ഗ്രൂപ്പ് രണ്ട്. സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് ഒന്നിലെ ടീമുകള്‍ കളിക്കുന്നതിന് സമാന രീതിയില്‍ പോരാടി മുന്നിലെത്തുന്ന രണ്ട് കൂട്ടരായിരിക്കും ഇവിടെ നിന്നും സെമിയിലേക്കെത്തുക.
സൂപ്പര്‍ എട്ട് ഗ്രൂപ്പ് 1: ഭാരതം, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്
സൂപ്പര്‍ എട്ട് ഗ്രൂപ്പ് 2: വിന്‍ഡീസ്, അമേരിക്ക, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക
പ്രതികരിക്കാൻ ഇവിടെ എഴുതുക: