Kerala

അടിച്ചു പാമ്പായി പോലീസുകാരന്റെ വിളയാട്ടം; സംഭവം തിരുവല്ല പോലീസ് സ്‌റ്റേഷനില്‍

Published by

തിരുവല്ല: മദ്യപിച്ച് ലക്കുകെട്ട് പോലീസ് സ്‌റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസ്.സ്‌റ്റേഷനില്‍ ജി.ഡി. ചുമതലയുള്ള രാജ്കുമാറിനെതിരെയാണ് കേസെടുത്തത്.

തിരുവല്ല പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇയാള്‍ക്കെതിരെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. ദൂരസ്ഥലത്തേക്ക് സ്ഥലം മാറ്റമുള്‍പ്പെടെ ശക്തമായ നടപടി വേണമെന്ന ശുപാര്‍ശയാണ് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയത്.

-->

ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുകയും അസ്വാഭാവികമായ രീതിയില്‍ പെരുമാറുകയും ബഹളം വെക്കുകയും ചെയ്യുകയായിരുന്നു. സംഭവം ഉന്നത തലത്തിലേക്ക് പരാതിപ്പെടേണ്ട എന്ന് മറ്റു പോലീസുകാര്‍ കരുതിയെങ്കിലും പിന്നീട് സ്ഥിതി രൂക്ഷമായതോടെ സി.ഐ തന്നെ ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.

മദ്യപിച്ചുവെന്ന് തെളിയിക്കാനുള്ള വൈദ്യപരിശോധനയ്‌ക്കായി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴും രാജ്കുമാര്‍ ബഹളം തുടര്‍ന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by