Kerala

കോഴിക്കോട് ആളൊഴിഞ്ഞ വീട്ടിൽ രണ്ട് കോടിയുടെ മയക്കുമരുന്ന്: ബംഗളൂരുവിൽ നിന്ന് മലപ്പുറം സ്വദേശിയായ മുഖ്യപ്രതി അറസ്റ്റിൽ

Published by

കോഴിക്കോട്: പുതിയങ്ങാടിയിൽ മയക്കുമരുന്ന് പിടികൂടിയ കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം പോത്തുകൽ സ്വദേശി ഷൈൻ ഷാജിയാണ് പൊലീസ് പിടിയിലായത്. ബംഗളൂരുവിൽ നിന്ന് ഇയാളെ വെള്ളയിൽ പൊലീസാണ് പ്രതിയെ പിടിയികൂടിയത്. രണ്ട് കോടിയോളം രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസിലെ പ്രതി ആണ് അറസ്റ്റിലായത്.

പുതിയങ്ങാടിയിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. 779 ഗ്രാം എംഡിഎംഎയും 80 എൽഎസ്ഡി സ്റ്റാമ്പുകളുമാണ് നേരത്തെ പിടികൂടിയത്. കേസിൽ ഒരാൾ കൂടി അറസ്റ്റിലാകാനുണ്ട്.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: drugMDMA