Kerala

ഗർഭിണിയായ ഭാര്യയെ കാണാനെത്തിയ യുവാവിനെ വെട്ടിക്കൊന്നു; ആക്രമിച്ചത് അയൽവാസി

Published by

ഇടുക്കി:​ ഗർഭിണിയായ ഭാര്യയെ കാണാൻ അവരുടെ വീട്ടിലെത്തിയ യുവാവിന അയൽവാസി വെട്ടിക്കൊലപ്പെടുത്തി. കട്ടപ്പനയിലാണ് ദാരുണ സംഭവം. കക്കാട്ടുകട കളപ്പുരയ്‌ക്കൽ സുബിൻ ഫ്രാൻസിസ് (35) ആണ് കൊല്ലപ്പെട്ടത്. പ്രതി വെൺമാന്തറ ബാബുവിനെ പൊലീസ് കീഴ്പ്പെടുത്തി കസ്റ്റഡ‍ിയിലെടുത്തു. വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ സുവർണ​ഗിരിക്ക് സമീപത്തായിരുന്നു സംഭവം.

പ്രതിയായ ബാബു ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. വാക്കുതർക്കത്തെ തുടർന്നായിരുന്നു ആക്രമണം. സുബിനെ കോടാലിക്കാണ് ആക്രമിച്ചത്. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആക്രമണത്തിന് ശേഷം വീട്ടിൽ കയറി ഒളിച്ച പ്രതിയെ പാെലീസെത്തിയാണ് കീഴടക്കിയത്. പ്രതിയുടെ ആക്രമണത്തിൽ എസ്.ഐ ഉദയകുമാറിന്റെ കൈക്കും പരിക്കേറ്റു. സുബിന്റെ ഭാര്യ: ലിബിയ, മകൾ: എസ്സ.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by