Kerala

സംസ്ഥാനത്ത് ആദ്യമായി കാക്കകളില്‍ പക്ഷിപ്പനി, എങ്ങിനെ നിയന്ത്രിക്കും എന്നാശങ്ക

Published by

കോട്ടയം: സംസ്ഥാനത്ത് ആദ്യമായി കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത് ആശങ്കയുണര്‍ത്തുന്നു. കോഴികളില്‍ പക്ഷി പ്പനി റിപ്പോര്‍ട്ട് ചെയ്ത ചേര്‍ത്തല മുഹമ്മ നാലാം വാര്‍ഡില്‍ ചത്തുവീണ ഒരു കാക്കയുടെ സാമ്പിള്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസില്‍ പരിശോധനയ്‌ക്ക് അയച്ചിരുന്നു. ഫലം ലഭിച്ചപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത് . സാധാരണ പക്ഷിപ്പനി സ്ഥിരീകരിച്ചാല്‍ ആ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വളര്‍ത്തു പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കിയാണ് രോഗം നിയന്ത്രണവിധേയമാക്കുന്നത്. എന്നാല്‍ കാക്കകളില്‍ ഇതെങ്ങിനെ പ്രായോഗികമാകുമെന്നാണ് അധികൃതരുടെ ആശങ്ക. കാക്കകള്‍ കൂട്ടമായി കഴിയുന്ന പ്രദേശങ്ങളില്‍ അതിവേഗം രോഗം പടര്‍ന്നു പിടിച്ചേക്കാം. സമീപ പ്രദേശങ്ങളിലേക്കും പടരാം. 2011- 12 കാലയളവില്‍ ഒഡിഷ, മഹാരാഷ്‌ട്ര, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ കാക്കകളില്‍ പക്ഷിപ്പനി പക്ഷി ബാധിച്ചതായി റിപ്പോര്‍ട്ടുണ്ടെന്ന് മൃഗസംരക്ഷണവകുപ്പ് അറിയിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by