Kerala

കുവൈറ്റ് ദുരന്തം: നാടിന്റെ വേദനയായി മാത്യു തോമസ്

Published by

ചെങ്ങന്നൂര്‍: വന്മഴി പാണ്ടനാട് മണക്കണ്ടത്തില്‍ മാത്യു തോമസ് (53) കുവൈറ്റിലെ അഗ്നിബാധ ദുരന്തത്തില്‍ മരിച്ചെന്ന വിവരം നാടും നാട്ടുകാരും ശ്രവിച്ചത് വേദനയോടെ. രാവിലെയാണ് വിയോഗവാര്‍ത്ത വീട്ടുകാരെ തേടിയെത്തിയത്.

കുവൈറ്റ് മാംഗെഫില്‍ ഉണ്ടായ അഗ്‌നിബാധയില്‍ മരിച്ച മലയാളികളില്‍ മാത്യുവിനെ കൂടാതെ സഹോദരിയുടെ മകന്‍ ഷിബു വര്‍ഗീസും ഉണ്ടെന്നാണ് ലഭിച്ചിട്ടുള്ള വിവരം.

പായിപ്പാടാണ് ഷിബുവിന്റെ സ്ഥലം. ഭാര്യയും രണ്ട് പെണ്‍മക്കളും ഭാര്യയുടെ മാതാപിതാക്കളും അടങ്ങുന്നതായിരുന്നു മാത്യുവിന്റെ കുടുംബം. 30 വര്‍ഷമായി ഇദ്ദേഹം കുവൈറ്റില്‍ ഷോപ്പിങ് മാളില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ ഷിനു മാത്യു മരണവാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ്. മക്കളായ മേഘയും മെറിനുംപഠിക്കാന്‍ മിടുക്കരാണ്. മേഘ നഴ്‌സിങ് പാസായി. ബാംഗ്ലൂരിലായിരുന്നു പഠനം. മെറിന്‍ എംബിഎക്ക് അഡ്മിഷന്‍ ലഭിച്ച് ഹൈദ്രബാദിലേക്ക് പോകാനിരിക്കുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് മാത്യു അവസാനമായി നാട്ടില്‍ വന്നുപോയത്. മക്കളെ കുറിച്ച് ഒരുപാട് സ്വപ്‌നങ്ങളുമായി ജീവിച്ച മനുഷ്യനായിരുന്നു മാത്യുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by