Cricket

നമീബിയയെ തകര്‍ത്ത് ഓസ്‌ട്രേലിയ സൂപ്പര്‍ എട്ടില്‍

Published by

ആന്റിഗ്വ: നമീബിയയെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ച് മുന്‍ ജേതാക്കളായ ഓസ്‌ട്രേലിയ ട്വന്റി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടിലേക്ക് മുന്നേറി. ഈ വിജയത്തെ തുടര്‍ന്ന് ടീം കളിച്ച മൂന്ന് കളികളും ജയിച്ച് ആറ് പോയിന്റ് നേടിയാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. ടീമിന് ഇനി ഒരു മത്സരം കൂടി ശേഷിക്കുന്നുണ്ട്. ടോസ് നേടിയ ഓസ്‌ട്രേലിയ നമീബിയയെ ബാറ്റ് ചെയ്യാന്‍ വിട്ടു. 17 ഓവറില്‍ 72 റണ്‍സില്‍ എറിഞ്ഞിട്ടു.

മുന്‍ മത്സരങ്ങളിലെ താരം ആദം സാംപയുടെ നാല് വിക്കറ്റ് പ്രകടനമാണ് ഇന്നലത്തെ കളിയിലും ഹൈലൈറ്റായത്. അതിവേഗം സൂപ്പര്‍ എട്ടിലേക്ക് മുന്നേറാന്‍ തിരുമാനിച്ചിറങ്ങിയ ഓസീസ് 5.4 ഓവറില്‍ ലക്ഷ്യം കണ്ടു. എട്ട് പന്തുകളില്‍ 20 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ തുടക്കത്തിലേ തന്നെ പുറത്തായതൊഴിച്ചാല്‍ ഓസീസിന് വേറെ നഷ്ടങ്ങളൊന്നും ഉണ്ടായില്ല. ട്രാവിസ് ഹെഡ്ഡ്(34), മിച്ചല്‍ മാര്‍ഷ്(18) എന്നിവര്‍ പുറത്താകാതെ നിന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by