ചേര്‍ത്തല : ഗൂഗിള്‍ മാപ്പ് ചതിച്ചു, തെലുങ്കാന സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനം തോട്ടില്‍ വീണു. മൂന്നാര്‍ ലൊക്കേഷന്‍ ഇട്ടുവന്ന തെലുങ്കാന സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ആണ് തോട്ടില്‍ വീണത്. ചേര്‍ത്തല തണ്ണീര്‍മുക്കം റോഡില്‍ കട്ടച്ചിറ ജങ്ഷന് തെക്കുവശം കളരിക്കല്‍ സ്റ്റുഡിയോ ഹെല്‍ത്ത് സെന്റര്‍ റോഡ് തീരുന്ന ഭാഗത്ത് ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. മധുരയില്‍ നിന്ന് കൊല്ലം ആലപ്പുഴ വഴി മൂന്നാറിലേക്ക് പോവുകയായിരുന്നു.
ഹെല്‍ത്ത് സെന്ററിന് സമീപം എത്തിയപ്പോള്‍ ഗൂഗിള്‍ മാപ്പ് നിലച്ചു. പിന്നീട് വാഹനം തിരിക്കാന്‍ ശ്രമിച്ചപ്പോഴാണ് പിന്‍ഭാഗം തോട്ടിലേക്ക് ഇറങ്ങിയത്. പെട്ടെന്ന് തന്നെ വാഹനം നിര്‍ത്തി യാത്രക്കാര്‍ ബഹളം വെച്ചപ്പോള്‍ സമീപവാസികള്‍ ഓടിയെത്തിയാണ് വാഹനം തുറന്ന് യാത്രക്കാരെ പുറത്തിറക്കി ജെസിബിയുടെ സഹായത്തോടെ രണ്ടുമണിക്കൂര്‍ എടുത്ത് തോട്ടില്‍ നിന്നും വാഹനം കയറ്റിയത്. വാഹനത്തിന് കാര്യമായ കേടുപാടുകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് സംഘം മൂന്നാറിലേക്ക് യാത്ര തിരിച്ചു. യുവാക്കള്‍ ആണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: