Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

തൃശ്ശൂര്‍ നല്കുന്ന പാഠം

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ by ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍
Jun 11, 2024, 04:38 am IST
in Article

ക്രിസ്തുവിന്റെ തിരുഹൃദയ സാദൃശ്യത്തില്‍, തൃശ്ശൂര്‍ എംപി സുരേഷ് ഗോപിയെ ഉള്‍ച്ചേര്‍ത്തതിനു പിന്നില്‍ കൃത്യവും ഗൂഢവുമായ രാഷ്‌ട്രീയ ലക്ഷ്യങ്ങളുണ്ട്. തൃശ്ശൂര്‍ ലൂര്‍ദ് കത്തീഡ്രലില്‍ സുരേഷ് ഗോപി നടത്തിയ കിരീട സമര്‍പ്പണം വിവാദമാക്കിയതിനു പിന്നിലും ഇതേ ലക്ഷ്യങ്ങള്‍ ആര്‍ത്തിരമ്പിയത് കേരളം കണ്ടതാണ്. ഒരു വ്യക്തി ആരാധനാലയങ്ങളിലേക്കു നല്കുന്ന നേര്‍ച്ചക്കാഴ്‌ച്ചകളില്‍ പോലും രാഷ്‌ട്രീയം തിരുകിക്കയറ്റാനും അതില്‍ തങ്ങളുടെ പക്ഷമാണ് ശരിയായ രാഷ്‌ട്രീയ പക്ഷമെന്നു വരുത്തി തീര്‍ക്കാനുമുള്ള ശ്രമങ്ങളുമാണ് നടക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ കാവലാള്‍ തങ്ങള്‍ മാത്രമാണെന്നു സ്ഥാപിക്കാനുള്ള ശ്രമങ്ങളും ഇഴചേര്‍ന്നു കിടന്നിരുന്നതായി കാണാം. ഇത്തരം ഗിമ്മിക്കുകളെ ജനം അപ്പാടെ തള്ളി.

ഇതു കൂടാതെ, തൃശ്ശൂരിനെയും പ്രത്യേകിച്ച് തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടര്‍മാരെയും കളിയാക്കിയും അപകീര്‍ത്തിപ്പെടുത്തിയും ട്രോളുകളും പോസ്റ്ററുകളും വീഡിയോകളും സ്ഥിരമായി വരുന്നുണ്ട്. എന്നാലിവിടെ കാണാതെ പോകുന്ന നഗ്‌നമായ ചില രാഷ്‌ട്രീയ യാഥാര്‍ത്ഥ്യങ്ങളുണ്ട്. കേരളത്തില്‍ ജീവിക്കുന്ന ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്ലീങ്ങളും ചിരവൈരികളോ ആജന്മ ശത്രുക്കളോ അല്ല. മതമൈത്രിയിലും സമാധാനത്തിലും തലമുറകളായി ജീവിക്കുന്ന അവര്‍ക്ക് വ്യക്തമായ രാഷ്‌ട്രീയ കാഴ്‌ച്ചപ്പാടുകളും വികസനോന്മുഖ നിലപാടുകളുണ്ട്. ആരോടും പകയില്ലാതെ, സ്‌നേഹബഹുമാനങ്ങളോടെ ജീവിക്കുന്ന അവരെ തമ്മില്‍ പരസ്പരം ഭിന്നിപ്പിക്കാന്‍ പലരും പയറ്റുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളെ അവര്‍ സ്വമേധയാ പുച്ഛിച്ചു തള്ളിയിരിക്കുന്നു. അവരതിന് കൃത്യമായ മറുപടി ബാലറ്റിലൂടെ നല്‍കിയിരിക്കുന്നു.

വെറുപ്പും വിദ്വേഷവും കുത്തി നിറച്ചു പരസ്പരാരോപണങ്ങള്‍ ഉന്നയിച്ചു നടന്ന തെരഞ്ഞെടുപ്പില്‍, വെറുപ്പിന്റെ വിശേഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത സുരേഷ് ഗോപിയ്‌ക്ക് തൃശ്ശൂരുകാര്‍ സമ്മാനിച്ച വിജയം ഇന്നിന്റെ ശക്തമായ മുന്നറിയിപ്പാണ്. രാഷ്‌ട്രീയത്തിനും മതത്തിനും അതീതമായി ആ വ്യക്തിയില്‍ നന്മ കാണാനും, സ്‌നേഹിക്കാനും അയാളുടെ കാഴ്‌ച്ചപ്പാടുകള്‍ മനസ്സിലാക്കി അംഗീകരിക്കാനും തൃശ്ശൂരുകാര്‍ ശ്രമിച്ചതിന്റെ ഫലമാണ് ഈ വിജയം. സുരേഷ് ഗോപിയെ മാനസികമായും സാങ്കേതികപരമായും തൃശ്ശൂരുകാര്‍ അംഗീകരിച്ചിരിക്കുന്നു. അതും സര്‍വ്വ മേഖലകളില്‍ നിന്നും നിസീമമായ പിന്തുണ നേടിക്കൊണ്ടുള്ള വിജയം. കിരിട സമര്‍പ്പണം കൊണ്ടുണ്ടായ വിവാദത്തെ സുരേഷ് ഗോപി പക്വമായി നേരിട്ടു. തന്റെ രാഷ്‌ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ക്കൊപ്പം സകല ജനവിഭാഗത്തെയും ചേര്‍ത്തു നിര്‍ത്തുന്ന പ്രായോഗികത മുന്നോട്ടു വെച്ചത് ഇവിടുത്തെ ജനം മനസ്സാല്‍ അംഗീകരിച്ചതിന്റെ കൂടി തെളിവാണ് അദ്ദേഹത്തിന്റെ വിജയം.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിനും സര്‍വ്വോപരി നമ്മുടെ രാജ്യത്തിനും നല്‍കുന്ന സന്ദേശവും ഇതുതന്നെയാണ്, രാഷ്‌ട്രീയത്തോടൊപ്പം കാഴ്‌ച്ചപ്പാടുകളും വ്യക്തികളിലെ നന്മയും ജനം അംഗീകരിക്കും.

അധികം വൈകാതെ തന്നെ, തൃശ്ശൂരുകാര്‍ ശരിയുടെ പക്ഷത്തായിരുന്നുവെന്ന യാഥാര്‍ത്ഥ്യം കേരളമൊട്ടാകെ തിരിച്ചറിയും. രാഷ്‌ട്രീയത്തോടൊപ്പം വ്യക്തികളിലെ നന്മയും കാഴ്‌ച്ചപ്പാടുകളും വികസനോന്മുഖതയും ചര്‍ച്ച ചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പുകള്‍ക്കാണ് നാമിനി സാക്ഷ്യം വഹിക്കാനിരിക്കുന്നതെന്നു ചുരുക്കം.

രാഷ്‌ട്രീയത്തില്‍ സാമൂഹ്യ പ്രതിബദ്ധതയും നന്മയും പരസ്പര പൂരകങ്ങളാണ്. സാമൂഹ്യ ്രപതിബദ്ധതയുള്ള നല്ല മനുഷ്യര്‍ കടന്നുവരുന്ന മേഖലയായി രാഷ്‌ട്രീയമേഖല മാറുന്നത് ശുഭോദര്‍ക്കമാണ്. സ്‌നേഹത്തിന്റേയും മാനവികതയുടേയും കരുതലിന്റെയും സര്‍വ്വോപരി ദേശീയതയുടെയും രാഷ്‌ട്രീയം ഇവിടെ ഉദിച്ചുയരട്ടെ.

(തൃശൂര്‍ സെന്റ്.തോമസ് കോളജ് അസി. പ്രൊഫസറാണ് ലേഖകന്‍)

Tags: suresh gopiLoksabha Election 2024BJP Thrissur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ സുരേന്ദ്രനെ പോലുള്ള ബിജെപി നേതാക്കൾ നിയമസഭയിൽ ഉണ്ടായിരുന്നെങ്കിൽ ശബരിമല സ്വർണക്കൊള്ള നടക്കുമായിരുന്നില്ല- സുരേഷ് ഗോപി

Kerala

ഒറ്റപ്പാലത്ത് മേജര്‍ രവിക്കായി ചുവരെഴുത്ത് തുടങ്ങി, തുടക്കമിട്ട് സുരേഷ് ഗോപി

Kerala

അമൃത് ഭാരത് എക്‌സ്പ്രസിന് പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ സ്റ്റോപ്പ്; നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ്ഗോപി

Kerala

ക്ഷണിക്കാത്ത ചടങ്ങിൽ സുരേഷ് ഗോപിയുടെ ചിത്രവും പേരും നോട്ടീസിൽ; കേന്ദ്രമന്ത്രിയെ നാണംകെടുത്താൻ പുതുതന്ത്രവുമായി സംസ്ഥാന സർക്കാർ

Kerala

സമൂഹത്തിന് വേണ്ടി നല്ലത് ചെയ്യുന്ന നരേന്ദ്രമോദി സാറിനെയും സുരേഷ് ഗോപി സാറിനെയും ഞാൻ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നെന്ന് ബിഗ്‌ബോസ് വിന്നർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.