Kerala

കയര്‍പിരി മേഖല കടുത്ത പ്രതിസന്ധിയില്‍

Published by

ആലപ്പുഴ: കയര്‍ നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയെ നേരിടുന്നു. വ്യവസായത്തെയും വഴിമുട്ടിയ തൊഴിലാളികളെയും കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല, തമിഴ്നാട്ടില്‍നിന്നുള്‍പ്പടെ എത്തിക്കുന്ന ചകിരി കയര്‍ സംഘങ്ങളാണ് വീടുകളില്‍ എത്തിച്ചുകൊടുക്കുന്നത് സ്ത്രീ തൊഴിലാളികള്‍ യന്ത്രസഹായത്താല്‍ കയറുണ്ടാക്കുകയാണ്.

പല തരത്തിലും കനത്തിലും നീളത്തിലുമുള്ള കയര്‍ പിരിച്ച് തൊഴിലാളികള്‍ തിരികെ സംഘത്തിലെത്തില്‍ കൊടുക്കും. ചകിരി നല്‍കിയതിന്റെ വില കുറച്ചാണ് തൊഴിലാളികള്‍ക്ക് കൂലി ലഭിക്കുക. മാസങ്ങള്‍ മുന്‍പ് നല്‍കിയ കയറിന്റെ വില ഇതുവരെ ലഭിക്കാത്തവരുമുണ്ട്.

കൊഡിനുശേഷം കയര്‍ നിര്‍മാണവും വിപണനവും അന്യം നില്‍ക്കുകയാണ്. പുതിയ വീടുകളിലും സ്ഥാപനങ്ങളിലും കയര്‍ ഉത്പന്നങ്ങള്‍ക്ക് പ്രിയം കുറഞ്ഞതിനാല്‍ സംഘങ്ങളില്‍ കയര്‍ വന്‍തോതില്‍ കെട്ടിക്കിടക്കുന്നു. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതിനാല്‍ ചെറിയ സാമ്പത്തിക ആശ്വാസം പോലും ലഭിക്കുന്നില്ല. സാമ്പത്തിക ക്ലേശം മൂലം കയര്‍ സംഘങ്ങള്‍ മിക്കതും അടച്ചുപൂട്ടല്‍ ഭീഷണിയിലുമാണ്. വൈക്കം മേഖയില്‍ പതിനയ്യായിരത്തോളം വനിതകളാണ് കയറിനെ കൈവിട്ട് തൊഴിലുറപ്പ് ജോലിയിലേക്കു മാറാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. ജില്ലയിലെ ഏറ്റവും പരമ്പരാഗത തൊഴിലാണ് കയര്‍ പിരിക്കല്‍

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by