ചെങ്ങന്നൂര്‍: അഖില കേരള വിശ്വകര്‍മ മഹാസഭയുടെ സംസ്ഥാന പ്രസിഡന്റും മുന്‍ പിഎസ്‌സി അംഗവുമായിരുന്ന അഡ്വ. പി.ആര്‍. ദേവദാസ് (68) അന്തരിച്ചു. കേരള നവോത്ഥാന സംരക്ഷണ സമിതി വൈസ് ചെയര്‍മാനും ഹിന്ദു പാര്‍ലമെന്റ് മുന്‍ അദ്ധ്യക്ഷനുമായിരുന്നു.
കാല്‍ നൂറ്റാണ്ടായി അഖില കേരള വിശ്വകര്‍മ മഹാസഭയെ നയിച്ചു. വിശ്വകര്‍മജരുടെ ഉന്നമനത്തിനായി ഏറെ പരിശ്രമിക്കുകയും കര്‍മ പരിപാടികള്‍ ആവിഷ്‌കരിക്കുകയും ചെയ്തിരുന്നു. സംഘടനയെ കരുത്തുറ്റതാക്കുന്നതില്‍ വിജയം കൈവരിച്ച ശേഷമാണ് വിടവാങ്ങല്‍. ഭൗതിക ശരീരം അമൃത ആശുപത്രിയില്‍ നിന്നു വിലാപ യാത്രയായി ചെങ്ങന്നൂര്‍ സഭാ ആസ്ഥാനത്തെത്തിച്ച് പൊതുദര്‍ശനത്തിനുവച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബവീടായ ചമ്പക്കുളത്തേക്ക് കൊണ്ടുപോയി,
സംസ്‌കാരം ഇന്ന് 12ന് ചമ്പക്കുളത്തുള്ള കുടുംബ വീടായ പൂത്തറ വീട്ടില്‍. ഭാര്യ: പുഷ്പലത (കൊല്ലം കല്ലുംതാഴെ ശ്രീനിലയം കുടുംബാംഗം). മക്കള്‍: വൈശാഖ് (ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്), ഡോ. വിവേക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക