റിയാദ് :മക്കയിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിക്കുന്നവരെ നിയന്ത്രിക്കാന്‍ കര്‍ശന പരിശോധനയുമായി സൗദി അറേബ്യ. ഹജ് പെര്‍മിറ്റുള്ള തീര്‍ഥാടകര്‍, മക്കയില്‍ ജോലി ചെയ്യുന്നതിനുള്ള അനുമതി പത്രമുള്ളവര്‍, മക്ക ഇഖാമയുള്ളവര്‍ എന്നിവര്‍ക്ക് മാത്രമാണ് നിലവില്‍ മക്കയിലേക്ക് പ്രവേശനമുളളത്.
സന്ദര്‍ശക വിസയിലെത്തി മക്കയില്‍ താമസിച്ച നിരവധി പേരെ കഴിഞ്ഞ ദിവസങ്ങളില്‍ അധികൃതര്‍ പിടികൂടിയിരുന്നു.ഉംറ തീര്‍ഥാടനെത്തിയവര്‍ ജൂണ്‍ ആറിനുള്ളില്‍ രാജ്യം വിടണം.സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് മക്കയിലേക്ക് പ്രവേശനം അനുവദിക്കില്ല. മക്കയില്‍ താമസിക്കുന്ന സന്ദര്‍ശക വിസക്കാര്‍ നഗരം വിടണം എന്നീ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.ദുല്‍ഹജ് 15 വരെയാണ് ഈ നിയന്ത്രണങ്ങള്‍.
‘അനധികൃത ഹജ് സ്വീകാര്യമല്ല’ എന്ന ബോര്‍ഡുകള്‍ മക്കയിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നിയമലംഘനം നടത്തി പിടിക്കപ്പെട്ടാല്‍ 10,000 റിയാല്‍ പിഴയും നാട് കടത്തലുമാണ് ശിക്ഷ. അതിനിടെ ,ഹജിനെത്തുന്ന തീര്‍ഥാടകരുടെ തിരക്ക് കാരണം മദീനയിലെ റൗള ശരീഫില്‍ പ്രാര്‍ഥനയ്‌ക്കുള്ള സമയം പത്ത് മിനിറ്റായി കുറച്ചിട്ടുണ്ട്. നേരത്തെ ഒരാള്‍ക്ക് പതിനഞ്ച് മിനിട്ട് വരെ അനുവാദമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: