കൊച്ചി: നഗരത്തില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് പ്രശസ്ത നിരൂപക ഡോ. എം. ലീലാവതിയുടെ വീട്ടില്‍ വെള്ളംകയറി. രാവിലെ ആരംഭിച്ച മഴയ്ക്കു പിന്നാലെ അവര്‍ താമസിക്കുന്ന കളമശേരി പൈപ്ലൈന് റോഡിലുള്ള വീടിന്റെ താഴത്തെ നിലയില്‍ പെട്ടെന്നു വെള്ളം കയറുകയായിരുന്നു. ലീലാവതി വീട്ടില്‍ ഉണ്ടായിരുന്നു. ജലനിരപ്പ് ഉയര്‍ന്നതോടെ അവരെ സമീപത്തുള്ള മകന് വിനയകുമാറിന്റെ വീട്ടിലേക്കുമാറ്റി.
താഴത്തെ നിലയിലുണ്ടായിരുന്ന പുസ്തകങ്ങള്‍ വീടിന്റെ മുകള്‍ നിലയിലേക്കു മാറ്റിയെങ്കിലും അതിനോടകം ഒട്ടേറെ പുസ്തകങ്ങള്‍ വെള്ളത്തില്‍ മുങ്ങി നശിച്ചു. ഈ പ്രദേശത്ത് ഡോ. ലീലാവതിയുടേതടക്കം ഒട്ടേറെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. 2018ലെ പ്രളയത്തില്‍പോലും ഇവിടെ വെള്ളം കയറിയിരുന്നില്ല. മഴ തുടങ്ങി പെട്ടെന്നുതന്നെ വീടിനകത്തു വെള്ളം നിറഞ്ഞെന്ന് മകന് വിനയകുമാര്‍ പറഞ്ഞു. ഒരു ഷെല്‍ഫിലെ പുസ്തകങ്ങള്‍ മുഴുവന്‍ നശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: