Kerala

ഗുണ്ടാനേതാവ് തമ്മനം ഫൈസലിനും ഡിവൈഎസ്പി സാബുവിനും കൂട്ടുകച്ചവടം; വാഗമണില്‍ റിസോര്‍ട്ട് വാങ്ങാന്‍ പദ്ധതി, ഫൈസല്‍ പലിശയ്‌ക്ക് നല്‍കിയത് സാബുവിന്റെ പണം?

തമ്മനം ഫൈസല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിരുന്നൊരുക്കിയതില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകും

Published by

കൊച്ചി : ഗുണ്ടാ നേതാവ് തമ്മനം ഫൈസലും ഡിവൈഎസ്പി സാബുവും കൂട്ടുകച്ചവടക്കാരെന്ന് റിപ്പോര്‍ട്ട്.വാഗമണില്‍ റിസോര്‍ട്ട് വാങ്ങാന്‍ ഇരുവരും പദ്ധതിയിട്ടിരുന്നതായും വിവരമുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യാനാണ് ഡിവൈഎസ്പി തമ്മനം ഫൈസലിന്റെ വീട്ടില്‍ വിരുന്നിനെത്തിയതെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

തമ്മനം ഫൈസല്‍ പലിശയ്‌ക്ക് നല്‍കിയിരുന്ന പണം ഡിവൈഎസ്പി സാബുവിന്റേതെന്നാണ് കരുതുന്നത്. സാബുവിനൊപ്പം ഉണ്ടായിരുന്ന പൊലീസുകാരാണ് സ്‌പെഷല്‍ ബ്രാഞ്ചിന് വിവരം നല്‍കിയത്.

അതിനിടെ തമ്മനം ഫൈസല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിരുന്നൊരുക്കിയതില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകും. ഫൈസലിന്റെ വീട്ടിലെ വിരുന്നില്‍ പങ്കെടുത്തത് ആറുപേരാണ്. ഇതില്‍ ഫൈസലും സുഹൃത്ത് ഷബ്‌നാസും കരുതല്‍ അറസ്റ്റിലാണ്.

വിരുന്നില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരാണ് ഡിവൈഎസ്പിയും ഉളള കാര്യം അറിയിച്ചത്. ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി പൊലീസ് പരിശോധനയ്‌ക്കെത്തിയപ്പോള്‍ തമ്മനം ഫൈസലിന്റെ വീട്ടിലെ ശുചിമുറിയില്‍ കയറി ഒളിക്കുകയായിരുന്നു ഡി വൈ എസ് പി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക