ഭക്ഷണ വിഭവങ്ങൾക്ക് സ്വാദും മണവും നൽകുന്നതിനും ആയുർവേദ ഔഷധനിർമ്മാണത്തിനും ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ഉലുവ.ഇത് ഒരു മനുഷ്യന്റെ വിവിധ പ്രശ്നങ്ങള്‍ക്ക് ഉത്തമമായ പരിഹാരം നല്‍കുന്ന ഒന്നാണ്.
പ്രമേഹം
പ്രമേഹത്തിനുള്ള ഫലപ്രദമായ ഒരു ഔഷധമായി ഉലുവ കണക്കാക്കപ്പെടുന്നു. ധാരാളം ഫൈബര്‍ അടങ്ങിയതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കഴിയും. ഭക്ഷണത്തോടൊപ്പം 25 ഗ്രാം ഉലുവ സേവിക്കുത് പ്രമേഹരോഗത്തെ പൂർണ്ണമായും ഇല്ലായ്മ ചെയ്യുമെന്നാണ് ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്റെ നിഗമനം.
കൊളസ്ട്രോള്‍ കുറയ്‌ക്കാന്‍
ഫൈബറും ആന്‍റി ഓക്സിഡന്‍റും അടങ്ങിയ ഉലുവ ചീത്ത കൊളസ്ട്രോളായ രക്തത്തിലെ ട്രൈഗ്ളിസറൈഡിന്റെ അളവ് കുറയ്‌ക്കാനും ഉലുവ സഹായകരമാണ്. ഹൃദ്രോഗം, സ്ട്രോക്ക് എന്നിവ വരാന്‍ ട്രൈഗ്ലിസറൈഡ്സ് കാരണമാവുന്നു.
ദഹനം മെച്ചപ്പെടുത്താന്‍
നല്ല ഫൈബര്‍ അടങ്ങിയ ഉലുവ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. മലബന്ധം അകറ്റാനും സഹായിക്കും.
മൂത്രത്തിന്റെ അളവ് കൂട്ടാനും മുലപ്പാല്‍ ഉണ്ടാകാനും
മൂത്രത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതു കൂടാതെ ക്ഷോഭം കുറയ്‌ക്കുന്നതിനും ഉലുവ സഹായകരമാണ്. പ്രസവശേഷം മുലപ്പാൽ വർദ്ധിക്കുന്നതിന് അരിയോടൊപ്പം ഉലുവയും ചേർത്ത് കഞ്ഞിയുണ്ടാക്കി കുടിച്ചാൽ നല്ലതാണ്.
ധാതുപുഷ്ടിയുണ്ടാവാന്‍
ഉലുവ വറുത്തുപൊടിച്ച് പഞ്ചസാരയും ചേർത്ത് കഴിച്ചാൽ ധാതുപുഷ്ടിയുണ്ടാകും.
ദുര്‍ഗന്ധമകറ്റാന്‍
ശരീരത്തിനുണ്ടാകുന്ന ദുർഗന്ധം മാറുന്നതിന് ഉലുവ പതിവായി അരച്ച് ദേഹത്ത് പുരട്ടിക്കുളിച്ചാൽ ശമനമുണ്ടാകും.
ലൈംഗിക ഹോര്‍മോണ്‍ ത്വരിതപ്പെടുത്തും
ഉലുവയിലടങ്ങിയ സാപോണിൻസ് എന്ന രാസവസ്തു പുരുഷലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റീറോണിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നുവെന്ന് ഓസ്ട്രേലിയയിലെ സെന്റർ ഫോർ ഇന്‍റഗ്രേറ്റീവ് ക്ലിനിക്കൽ ആൻഡ് മോളിക്യുലാർ മെഡിസിൻ സംഘടിപ്പിച്ച പഠനങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യ- ഉലുവ ഉൽപാദിപ്പിക്കുന്ന രാജ്യം
ലോകത്ത് ഏറ്റവുമധികം ഉലുവ ഉൽപാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്.ഇന്ത്യയിൽ കാശ്മീർ, പഞ്ചാബ്, മഹാരാഷ്‌ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഉലുവ പ്രധാനമായും കൃഷി ചെയ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: