Kerala

‘മികവ് 2024’: ജന്മഭൂമി പ്രതിഭാസംഗമം 30ന് ആറ്റിങ്ങലില്‍

സ്റ്റേറ്റ് സിലബസിലും സിബിഎസ്ഇ, ഐസിഎസ്ഇയിലും എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ്/എവണ്‍ ലഭിച്ച എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ഥികളെയാണ് അനുമോദിക്കുന്നത്.

Published by

ആറ്റിങ്ങല്‍: മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിനായി ജന്മഭൂമി സംഘടിപ്പിക്കുന്ന പ്രതിഭാസംഗമം ‘മികവ് 2024’ ഈ മാസം 30ന് ആറ്റിങ്ങലില്‍ നടക്കും. സ്റ്റേറ്റ് സിലബസിലും സിബിഎസ്ഇ, ഐസിഎസ്ഇയിലും എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ്/എവണ്‍ ലഭിച്ച എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ഥികളെയാണ് അനുമോദിക്കുന്നത്.

ആറ്റിങ്ങല്‍ വീരകേരളപുരം ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ദ്വാരക ആഡിറ്റോറിയത്തിലാണ് അനുമോദന സദസ് സംഘടിപ്പിക്കുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരന്‍, മുന്‍ അംബാസഡര്‍ ഡോ. ടി.പി. ശ്രീനിവാസന്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. വൈകുന്നേരം 3 മണിക്ക് അനുമോദന സദസ് ആരംഭിക്കും.

പരിപാടിയില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ഥികള്‍ 2.30 ഓടെ എത്തി ഹാളില്‍ പ്രവേശിക്കണം. എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ്/എ വണ്‍ ആണെന്ന് കാണിക്കുന്നതിന് ഓണ്‍ലൈനില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് കൈയില്‍ നിര്‍ബന്ധമായും കുട്ടികള്‍ കരുതണം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Janmabhumi