കോട്ടയം: ബാര്‍ കോഴയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിവാദ ശബ്ദരേഖ പുറത്തുവന്നതോടെ ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍ സംസ്ഥാന നേതാവും ഇടുക്കി ജില്ലാ പ്രസിഡണ്ടുമായ അനുമോനെ കുടുക്കാനും നിശ്ബദനാക്കാനും തന്ത്രപരമായ നീക്കം.
സാധാരണ ആരോപണം ഉയര്‍ന്നാല്‍ അതന്വേഷിക്കുകയാണ് ചെയ്യുക. എന്നാല്‍ ആരോപണം സര്‍ക്കാരിനെതിരായതോടെ അതിനെ ഗൂഢാലോചനയെന്ന് വ്യാഖ്യാനിക്കാനും അത്തരത്തില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനുമാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. മന്ത്രി എംബി രാജേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിവാദ ശബ്ദരേഖയിലെ ഗൂഢാലോചന ക്രൈംബ്രാഞ്ച് അന്വേഷിക്കുക.
ഇനി അനുമോനെ അടക്കം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് കഴിയും. ഇതോടെ കുടുക്കില്‍ പെട്ടുപോയ അനുമോന്‍ തല്‍ക്കാലം മാറി നില്‍ക്കുകയാണ്. മാത്രമല്ല അറ്‌സ്റ്റ് ഭയന്ന് തന്റെ നിലപാടില്‍ മലക്കം മറഞ്ഞ് സര്‍ക്കാരിന് സഹായകമായ മറ്റൊരു പ്രസ്താവന ഇറക്കുകയും ചെയ്തു. ഹോട്ടലുടമകളുടെ സംഘടനയില്‍ മറ്റെല്ലാവരും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തിയ സാഹചര്യത്തില്‍ ഒരു പ്രത്യേക മാനസികാവസ്ഥയിലാണ് ശബ്ദ സന്ദേശം പുറത്തുവിട്ടതെന്നാണ് അനുമോന്‌റെ പുതിയ വിശദീകരണം.
ആരോപണത്തെക്കുറിച്ച് അന്വേഷിക്കാത്തത് ആരും പരാതി നല്‍കാത്തതിനാലാണെന്നാണ് ആഭ്യന്തര വകുപ്പ് ന്യായം പറയുന്നത്. പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരെ ആരോപണം ഉയരുമ്പോഴെല്ലാം അതില്‍ ഗൂഢാലോചന ആരോപിച്ച് അന്വേഷണം പ്രഖ്യാപിക്കുകയും പരാതിക്കാരെ ഭയപ്പെടുത്തി നിശബ്ദരാക്കുകയും ചെയ്യുകയെന്നത് പിണറായി സര്‍ക്കരാന്‌റെ പതിവ് ഫാസിസ്റ്റ് ശൈലിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: