Categories: Entertainment

മമ്മൂട്ടി എന്റെ അവസരങ്ങൾ നിഷേധിച്ചു:ഞാനും മമ്മൂക്കയുമെല്ലാം വിശ്വസിക്കുന്ന പടച്ചോൻ ഉണ്ടല്ലോ;നടി ഉഷ

Published by

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉഷ എന്ന ഹസീന. “നോക്കെത്താദൂരത്ത് കണ്ണും നട്ട്” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരം പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറി. മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പം സ്ക്രീൻ പങ്കിട്ടപ്പോൾ ഹസീനയ്‌ക്ക് ലഭിച്ചത് ഒരുപിടി നല്ല കഥാപാത്രങ്ങളാണ്. കാർണിവൽ, കിരീടം, വടക്കുനോക്കി യന്ത്രം, കോട്ടയം കുഞ്ഞച്ചൻ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ മലയാളികൾക്ക് പ്രിയപ്പെട്ടവയാണ്.

ഏറെ കാലമായി മലയാള സിനിമയിൽ സജീവമല്ല താരം. ഇപ്പോഴിതാ, തന്നെ പല സിനിമകളിൽ നിന്നും നടൻ മമ്മൂട്ടി ഒഴിവാക്കുകയായിരുന്നുവെന്ന് തുറന്നു പറയുകയാണ് ഹസീന. ഒരു മലയാള  വായിച്ചിരുന്നു. ഞാൻ ഇങ്ങനെ കേട്ടിട്ടുമുണ്ട്, അറിഞ്ഞിട്ടുമുണ്ട്. ചില സിനിമകളിൽ നിന്ന് മമ്മൂട്ടി എന്നെ ഒഴിവാക്കിയിട്ടുണ്ട്. അത് കേട്ടപ്പോൾ എനിക്ക് ഭയങ്കര വിഷമം തോന്നി. അമ്മയുടെ പ്രസിഡന്റായിരുന്ന ഇന്നസെന്റ് ചേട്ടനോട് ഞാനത് പറഞ്ഞിരുന്നു. അമ്മയുടെ ജനറൽ ബോഡി നടക്കുമ്പോൾ തന്നെയാണ് പറഞ്ഞത്

ഞാൻ മമ്മൂട്ടിയോട് ചോദിക്കാം എന്ന് ഇന്നസെന്റ് ചേട്ടൻ പറഞ്ഞു. വേണ്ട, ചോദിക്കേണ്ട എന്ന് ഞാനും. എനിക്ക് അതിൽ സങ്കടമില്ല, പരാതിയുമില്ല. കാരണം, ഞാനും മമ്മൂക്കയുമെല്ലാം വിശ്വസിക്കുന്ന ഒരു പടച്ചോൻ ഉണ്ടല്ലോ. പടച്ചോൻ വിചാരിച്ചാലേ എനിക്ക് എന്തും കിട്ടൂ എന്നാണ് എന്റെ വിശ്വാസം. ആ വിശ്വാസത്തിലാണ് ഞാൻ ഇപ്പോഴും- ഹസീന പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by