Thiruvananthapuram

പൗര്‍ണമിക്കാവില്‍ കാക്കയുടെ വിഗ്രഹം

ഈശ്വരന്‍മാരുടേയും ഈശ്വരനായ ശനീശ്വരന്റെ വാഹനമായ കാക്കയുടെ പതിനഞ്ചരയടി നീളമുള്ള ഏറ്റവും വലിയ വിഗ്രഹമാണ് മൈലാടിയില്‍ നിന്ന് പൗര്‍ണമി കാവിലെത്തിച്ചത്.

Published by

വിഴിഞ്ഞം: വെങ്ങാനൂര്‍ പൗര്‍ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തില്‍ ശനീശ്വരവിഗ്രഹത്തിന് പിന്നാലെ ശനീശ്വരന്റെ വാഹനമായ കാക്കയുടെ വിഗ്രഹം വരുന്നു.

ഈശ്വരന്‍മാരുടേയും ഈശ്വരനായ ശനീശ്വരന്റെ വാഹനമായ കാക്കയുടെ പതിനഞ്ചരയടി നീളമുള്ള ഏറ്റവും വലിയ വിഗ്രഹമാണ് മൈലാടിയില്‍ നിന്ന് പൗര്‍ണമി കാവിലെത്തിച്ചത്. ഇതോടെ കാക്കയുടെ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രമായി പൗര്‍ണമിക്കാവ് മാറും. ഉടന്‍ ശനീശ്വര വിഗ്രഹത്തിനോടൊപ്പം കാക്ക വിഗ്രഹത്തിനും പ്രാണപ്രതിഷ്ഠ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by