Kerala

വാര്‍ഡ് വിഭജനം പതിമൂന്ന് വര്‍ഷത്തിനു ശേഷം

Published by

തിരുവനന്തപുരം: സംസ്ഥാനത്ത് അവസാനമായി വാര്‍ഡ് വിഭജനം നടന്നത് 2011ല്‍. പതിമൂന്ന് വര്‍ഷത്തിന് ശേഷം ഇപ്പോഴാണ് വീണ്ടും വിഭജനം നടക്കുന്നത്.

2015ല്‍ വിഭജനത്തിന് ശ്രമം നടന്നെങ്കിലും ഭാഗികമായി മാത്രമാണ് നടന്നത്. കോടതി ഇടപെടല്‍ ഉണ്ടായതിനാല്‍ ഭാഗികമായി ഉപേക്ഷിച്ചു. കരട് വിജ്ഞാപനം ചെയ്യുമ്പോള്‍ മാത്രമേ വാര്‍ഡുകളുടെ പരിധി സംബന്ധിച്ച് പരാതി നല്കാനാകൂ. തുടര്‍ന്ന് ഹിയറിങും മറ്റും നടത്തി പരാതികള്‍ പരിഹരിക്കുമെന്ന് പറയുമെങ്കിലും കാര്യമായി മാറ്റം വരുത്താറില്ല. പിന്നെ കോടതി മാത്രമാകും ആശ്രയം. 1200 വാര്‍ഡുകള്‍ അധികമായി വരുമ്പോള്‍ അംഗങ്ങളുടെ ഓണറേറിയം അടക്കം പ്രതിമാസം 75 ലക്ഷത്തോളം രൂപ അധികം വേണ്ടിവരും.

കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിനുമുന്‍പ് 2019 ജനുവരിയില്‍ വാര്‍ഡ് വിഭജനത്തിനായി ഓര്‍ഡിനന്‍സിറക്കിയിരുന്നു. എന്നാല്‍ അന്ന് ഗവര്‍ണര്‍ ഒപ്പിട്ടില്ല. 2020ഫെബ്രുവരിയില്‍ നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചെങ്കിലും കൊവിഡിനിടെ വാര്‍ഡ് വിഭജനം നടന്നില്ല. അതേസമയം തദ്ദേശ ഭരണം പിടിച്ചടക്കാനായി ഇടത് ഭൂരിപക്ഷ മുള്ള രീതിയില്‍ വാര്‍ഡ് വിഭജനം നടത്താനാണ് സര്‍ക്കാര്‍ നീക്കമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by