ന്യൂദല്‍ഹി: ഡോപ്പിങ് ടെസ്റ്റില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഭാരത വനിതാ ബോക്‌സിങ് താരം പര്‍വീണ്‍ ഹൂഡയുടെ ഏഷ്യന്‍ ഗെയിംസ് മെഡല്‍ റദ്ദാക്കി. കഴിഞ്ഞ വര്‍ഷം നടന്ന ഹാങ്‌ചൊ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലമെഡലാണ് താരം നേടിയത്. താരത്തിനെതിരായ നടപടിയോടെ മെഡല്‍ റദ്ദാക്കപ്പെടും. ഇതോടെ ഗെയിംസില്‍ ഭാരതത്തിന്റെ മെഡല്‍ നേട്ടവും കുറയും. 107 മെഡല്‍ 106 മെഡലുകളായായിരിക്കും കുറയുക.
അന്താരാഷ്‌ട്ര ടെസ്റ്റിങ് ഏജന്‍സി(ഐടിഎ) നടത്തിയ പരിശോധനയിലാണ് പര്‍വീണ്‍ ഹൂഡ ഉത്തേജക മരുന്നുപയോഗിച്ചതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് താരം 22 മാസത്തെ സസ്‌പെന്‍ഷന്‍ നേരിട്ടു. അടുത്ത വര്‍ഷം ജൂലൈ 16ന് ശേഷമേ താരത്തിന് മത്സരങ്ങളില്‍ പങ്കെടുക്കാനാകൂ. അന്താരാഷ്‌ട്ര ബോക്‌സിങ് ഫെഡറേഷന്റെ ആന്‍ഡി ഡോപ്പിങ് നിയമം പ്രകാരമാണ് നടപടി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: