അടുത്തിടെയായി പൊടുന്നനെ പ്രേക്ഷകരുടെ സവിശേഷശ്രദ്ധ നേടിയിരിക്കുന്ന ഒരു മത്സരാര്‍ത്ഥിയാണ് അഭിഷേക് ശ്രീകുമാര്‍. ആറ് വൈല്‍ഡ് കാര്‍ഡുകളെ ബിഗ് ബോസ് ഒറ്റയടിക്ക് ഹൗസിലേക്ക് പറഞ്ഞയച്ചപ്പോൾ അക്കൂട്ടത്തില്‍ ആറിലൊരാളായിരുന്നു ചെങ്ങന്നൂര്‍ക്കാരന്‍ അഭിഷേക് ശ്രീകുമാർ. തനിക്കൊപ്പമെത്തിയ മറ്റൊരു വൈല്‍ഡ് കാര്‍ഡിനെതിരെ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു അഭിഷേകിന്റെ വരവ്. വന്ന ദിവസം തന്നെ ജാന്‍മണി ദാസുമായും അഭിഷേക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.
ഈ മത്സരാര്‍ഥി എല്‍ജിബിടിക്യു സമൂഹത്തിന് എതിരെ നില്‍ക്കുന്ന ആളാണെന്ന തോന്നല്‍ ഉളവാക്കുന്നതായിരുന്നു ഹൗസില്‍ അഭിഷേകിന്റെ ആദ്യ ഇടപെടലുകള്‍. ശേഷം സമൂഹത്തില്‍ നിന്ന് അഭിഷേകിന് എതിരെയുള്ള വിമര്‍ശനം മോഹന്‍ലാല്‍ അറിയിച്ച് അഭിഷേകിന് താക്കീതും ശിക്ഷയായി നോമിനേഷനും നല്‍കി. ഇതോടെ മല പോലെ വന്നത് എലി പോലെ പോയി എന്ന മട്ടിലായി ഹൗസില്‍ അഭിഷേക് ശ്രീകുമാര്‍ എന്ന മത്സരാര്‍ഥി. പിന്നീട് അങ്ങോട്ട് കാര്യമായ ഇടപെടലുകൾ ഹൗസിൽ അഭിഷേക് നടത്തിയിരുന്നില്ല
കാര്യങ്ങൾ മാറി മറിഞ്ഞതും അഭിഷേകിന് വീണ്ടും ആരാധകരെ ലഭിച്ചതും മാതൃദിനത്തിൽ അമ്മക്കായി എഴുതിയ കത്ത് അഭിഷേക് വായിച്ചപ്പോഴാണ്. ഫാമിലി വീക്കിന്റെ ഭാഗമായി ഹൗസിലേക്ക് വന്നവരെല്ലം അതോടെ അഭിഷേകിനെ ചേർത്ത് പിടിക്കാൻ തുടങ്ങി. ജനപിന്തുണയുടെ കാര്യത്തിൽ ഉയർന്ന് വരുന്ന അഭിഷേകിനെ കുറിച്ച് അച്ഛൻ ശ്രീകുമാർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. മഴവിൽ കേരളത്തിന് നൽകിയ അഭിമുഖത്തിലാണ് അഭിഷേകിനെ കുറിച്ച് പ്രേക്ഷകർക്ക് അറിയാത്ത കാര്യങ്ങൾ അച്ഛൻ വെളിപ്പെടുത്തിയത്.
അഭിഷേക് അമ്മയെ മറന്ന് കാണുമെന്നാണ് താൻ കരുതിയതെന്നാണ് അച്ഛൻ പറയുന്നത്. ‘നടനാകണമെന്നാണ് അവന്റെ ആഗ്രഹം. ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അവന്റെ ആഗ്രഹത്തെ ഞാൻ അധികം എതിർക്കാറില്ല. അവന് യെല്ലോ കാർഡ് കിട്ടിയപ്പോൾ മകൾ പറഞ്ഞിരുന്നു വൈകാതെ എവിക്ടാകുമെന്ന് പക്ഷെ എനിക്ക് അത്ര സങ്കടം തോന്നിയില്ല.’
‘കാരണം പലരും ആഗ്രഹിക്കുന്ന സ്റ്റേജിൽ അവന് എത്താൻ കഴിഞ്ഞല്ലോ. അവൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവന്റെ അമ്മയ്‌ക്ക് ലെങ്സിൽ ക്യാൻസർ കണ്ടെത്തുന്നത്. അപ്പോഴേക്കും ഫോർത്ത് സ്റ്റേജായിരുന്നു. ആറ്, ഏഴ് മാസത്തോളം ചികിത്സിച്ചിരുന്നു. ശേഷം മരിച്ചു. അമ്മയുടെ മരണശേഷം അവന്റെ ഏറ്റവും വലിയ സങ്കടം അനിയത്തിയെ കുറിച്ചായിരുന്നു. അവൾക്ക് അമ്മയില്ലാത്ത ജീവിതം എങ്ങനെയാകും അവൾക്ക് ആഗ്രഹമുണ്ടാകില്ലേ എന്നൊക്കെയാണ് അവൻ ചിന്തിച്ചിരുന്നത്.’
‘അമ്മയ്‌ക്കുള്ള കത്ത് അവൻ വായിച്ചപ്പോഴാണ് അമ്മയെ കുറിച്ച് അവന്റെ മനസിൽ ഇത്രയേറെ ഓർമകളും വിഷമങ്ങളുമുണ്ടെന്ന് ഞാൻ മനസിലാക്കിയത്. പരീക്ഷയ്‌ക്കൊക്കെ പോകുമ്പോൾ ഞാൻ അവനോട് ചോദിക്കുമായിരുന്നു അമ്മയുടെ ഫോട്ടോ നോക്കി തൊഴുതിരുന്നുവോയെന്ന്. പക്ഷെ അപ്പോൾ അവൻ ഒന്നും മിണ്ടിയിരുന്നില്ല. അതിനാൽ ഞാൻ അവൻ അമ്മയെ മറന്ന് കാണുമെന്ന്.’
‘നഷ്ടബോധം ഉണ്ടെങ്കിലും അവൻ പ്രകടിപ്പിച്ചിരുന്നില്ല. അമ്മ മരിച്ചിട്ട് പതിനെട്ട് വർഷമാകുന്നു. എല്ലാ വർഷവും ഓർമദിനം വരുമ്പോൾ ഒരു ഫോട്ടോ പോലും അമ്മയുടേത് പോസ്റ്റ് ചെയ്യാൻ അവൻ സമ്മതിക്കില്ല. നഷ്ടം നമുക്കല്ലേ ഉണ്ടായത് അത് ആരേയും അറിയിക്കേണ്ടെന്ന് അഭിഷേക് പറയും. നാട്ടുകാരെ അറിയിക്കാൻ അവന് താൽപര്യമില്ല. നല്ല വിദ്യാഭ്യാസം അവന്റെ അമ്മയ്‌ക്കുണ്ടായിരുന്നു. അവളായിരുന്നു അഭിഷേകിനെ പഠിപ്പിച്ചിരുന്നു. അപ്സരയുടെ അമ്മ അവനെ കെട്ടിപിടിച്ചത് ആശ്വസിപ്പിച്ചുവെന്നത് വലിയ കാര്യമാണ്.’
‘സ്വന്തം അമ്മയിൽ നിന്നും അത്തരം ഒരു സമീപനം അവൻ ആഗ്രഹിക്കുന്നുണ്ട്. അവൻ ഒരു കൂട്ടുകാരുടെ വീട്ടിലും അധികം പോകാറില്ല. അവന് ദുശീലവുമില്ല. അമ്മയുടെ പേര് കളയരുതെന്ന് അവനുണ്ട്. ആൾക്കാരെകൊണ്ട് ഒന്നും പറയിപ്പിക്കരുതെന്ന് ഞാൻ അവനോട് പറഞ്ഞിരുന്നു. അന്ന് കത്തിൽ അമ്മയെ കുറിച്ച് അത്തരത്തിൽ എഴുതിയ് സിംപതിക്ക് വേണ്ടിയല്ല.’
അവൻ അവന്റെ മനസിലെ ഭാരം ഇറക്കിവെച്ചതാണ്. അഭിഷേക് പാവമാണെന്ന് സഹമത്സരാർത്ഥികൾക്കെല്ലാം മനസിലായി. മറ്റുള്ള മത്സരാർത്ഥികളുടെ അമ്മമാരെല്ലാം അവനോട് പ്രത്യേക സ്നേഹം കാണിക്കുന്നുമുണ്ട്.’ ‘ആവശ്യമില്ലാത്ത വള്ളിക്കെട്ട് പിടിക്കാൻ താൽപര്യമില്ലാത്തകൊണ്ടാണ് താൻ അധികം പ്രതികരിക്കാത്തതെന്നാണ് അഭിഷേക് പറഞ്ഞത്. ബി.ടെക്ക് എംബിഎ പഠിച്ചതാണ് അഭിഷേക്. ഞങ്ങൾക്ക് ബിസിനസുമുണ്ട്. ഞങ്ങളുടെ ബിസിനസിന് അഭിഷേകിന്റെ അമ്മയുടെ പേരാണ് ഇട്ടിരിക്കുന്നതെന്നും’, അച്ഛൻ ശ്രീകുമാർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: