ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റിന്റെ ലീഗ് മത്സരങ്ങള്‍ ഇന്നത്തെ രണ്ടാം മത്സത്തോടെ അവസാനിക്കും.
രാത്രി നടക്കുന്ന മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രണ്ടാമതുള്ള രാജസ്ഥാന്‍ റോയല്‍സും തമ്മിലാണ് കളി. ഗുവാഹത്തിയിലെ ബാസ്പര സ്റ്റേഡിയത്തിലാണ് മത്സരം. വൈകീട്ട് മൂന്നരയ്‌ക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും പഞ്ചാബ് കിങ്‌സും തമ്മില്‍ ഏറ്റുമുട്ടും.
ഈ രണ്ട് മത്സരങ്ങള്‍ കഴിയുന്നതോടെ ലീഗില്‍ രണ്ട് മുതല്‍ നാല് വരെയുള്ള സ്ഥാനക്കരെ നിര്‍ണയിക്കാനാകും. ഇതിനനുസരിച്ചാവും പ്ലേഓഫ് ലൈനപ്പ്. നിലവില്‍ 19 പോയിന്റുകള്‍ സ്വന്തമാക്കിയിട്ടുള്ള കൊല്‍ക്കത്തയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടില്ല. ചൊവ്വാഴ്ച ആരംഭിക്കുന്ന പ്ലേഓഫിലെ ആദ്യ മത്സരത്തിലെ ഒരു ടീമായി അവര്‍ നിശ്ചയിക്കപ്പെട്ടുകഴിഞ്ഞു. പട്ടികയിലെ നാലാം സ്ഥാനക്കാരായിരിക്കും കൊല്‍ക്കത്തയുടെ എതിരാളികള്‍. ഇതില്‍ ജയിക്കുന്നവര്‍ നേരിട്ട് യോഗ്യത നേടും. തോല്‍ക്കുന്നവര്‍ക്ക് മൂന്നാം പ്ലേ ഓഫില്‍ ഒരവസരം കൂടി ലഭിക്കും.
രാജസ്ഥാന്‍ റോയല്‍സിന് 16 പോയിന്റാണുള്ളത്. ഇന്ന് ജയിക്കാനായാല്‍ 18 പോയിന്റാകും. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ജയിച്ചാല്‍ 17 പോയിന്റിലെത്തും.
പ്ലേഓഫില്‍ രണ്ടാം മത്സരത്തില്‍ ലീഗിലെ രണ്ടും മൂന്നും സ്ഥാനക്കാര്‍ തമ്മിലാണ് ഏറ്റുമുട്ടുക. ഇതില്‍ തോല്‍ക്കുന്നവര്‍ പുറത്തേക്ക് തെറിക്കും. ജയിക്കുന്നവര്‍ക്ക് ഒരു കടമ്പ കൂടി കടക്കണം. ഒന്നും നാലും സ്ഥാനത്തുള്ളവര്‍ തമ്മില്‍ ഏറ്റുമുട്ടി പരാജയപ്പെട്ടവരുമായി മൂന്നാം പ്ലേഓഫില്‍ കളിക്കേണ്ടിവരും. ഫലത്തില്‍ ഇന്നത്തെ പ്ലേ ഓഫ് മത്സരത്തിലൂടെ നിര്‍ണയിക്കപ്പെടുന്ന സ്ഥാനങ്ങള്‍ക്ക് വലിയ മാനങ്ങളാണുള്ളത്. ആദ്യ പ്ലേഓഫ് മത്സരത്തില്‍ കളിക്കുന്നവര്‍ക്ക് തോറ്റാലും ഫൈനലിലെത്താന്‍ ഒരുവസരം കൂടിയുണ്ട്. അതേസമയം രണ്ടാം പ്ലേഓഫില്‍ കളിക്കേണ്ടിവരുന്നവര്‍ തോറ്റാല്‍ തീര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക