വടക്കു ദര്‍ശനമായി ഒരു വീടു പണിതിട്ട് മൂന്നുവര്‍ഷമായി. സിറ്റ് ഔട്ടിന്റെ ഇടതു സൈഡ് ചേര്‍ന്നാണ് പൂജാമുറി സ്ഥാ
പിച്ചിട്ടുള്ളത്. പലരും പറയുന്നു, പൂജാമുറി വീടിനകത്താണു വേണ്ടതെന്ന്. ഇവിടെ പൂജാമുറി വീടിനു പുറത്തായതിനാല്‍ ഈ പൂജാമുറിക്കു ഫലമില്ല എന്നു പറയുന്നതില്‍ അര്‍ഥമുണ്ടോ?
സാധാരണ ഒരു വീടിനെ സംബന്ധിച്ചു പൂജാമുറി വീടിനകത്തു തന്നെയാണ് വരേണ്ടത്. സിറ്റൗട്ടിനോടു ചേര്‍ന്നുള്ള പൂജാമുറിയുടെ ചൈതന്യം പുറത്തേക്കാണു പോകുന്നത്. അകത്തേക്കു വരുന്നില്ല. ഇതിനൊരു പരിഹാരമായി വീടിനകത്തു നിന്നും പൂജാമുറിയിലേക്കു കയറുന്നതിനുള്ള ഒരു ഡോര്‍ കൊടുക്കുന്നത് ഉത്തമമാണ്. പൂജാമുറിയില്‍നിന്നും പുറത്തേക്കുള്ള ഡോര്‍ അടയ്ക്കുകയും വേണം.
പുതിയ റെസ്റ്റോറന്റ് പണി കഴിപ്പിച്ചെങ്കിലും പ്രതീക്ഷിച്ച ബിസ്സിനസ്സ് നടക്കുന്നില്ല. വാസ്തുശാസ്ത്രപരമായ അപാകതകള്‍ ഉണ്ടെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ഇതു പരിഹരിക്കാന്എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?
ഒരു ബിസ്സിനസ് സ്ഥാപനത്തിന്റെ പ്രധാനവാതില്‍ മഹാദിക്കുകളായ കിഴക്ക്, വടക്ക്, തെക്ക്, പടിഞ്ഞാറ് ഇതിന്റെ ഏതിന്റെയെങ്കിലും ഉച്ചഭാഗത്ത് തന്നെ വാതില്‍ കൊടുക്കണം. തീന്മുറി ഏതൊരു ഹോട്ടലിന്റെയും റെസ്റ്റൊറന്റിന്റെയും ഹൃദയഭാഗമാണ്. ഇവിടെ ഏപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഡൈനിംഗ്ഹാള്‍ പടിഞ്ഞാറ് വടക്ക് അല്ലെങ്കില്‍ കിഴക്ക് ഭാഗത്തായിരിക്കണം. കിഴക്കോട്ടോ പടിഞ്ഞാറോട്ടോ അല്ലെങ്കില്‍ തെക്കോട്ടോ നോക്കിയിരുന്ന് ആഹാരം കഴിക്കുന്നതാണ് ഉത്തമം. ഡൈനിംഗ് ഹാളുകള്‍ ക്രമീകരിക്കുമ്പോള്‍ അവശ്യം വേണ്ട ഊര്‍ജപ്രവാഹം റൂമിലേക്ക് കടന്നുവരത്തക്ക രീതിയില്‍ ആയിരിക്കണം. ഹോട്ടലിന്റെ പ്രധാന അടുക്കള സ്ഥിതിചെയ്യേണ്ടത് തെക്കുകിഴക്ക് ഭാഗത്തായിരിക്കണം. സ്റ്റോര്‍ മുറി പടിഞ്ഞാറ് ഭാഗത്ത് വരുന്നത് നല്ലതാണ്. വടക്കുകിഴക്കേ മൂലഭാഗം തുറ സായി ഇട്ടിരിക്കണം.
റോഡ് സൈഡില്‍ മൂന്നുവരി കടകളും പുറകിലായി വീടും ഉള്‍പ്പെട്ട വീട്. എന്റെ വീടിന്റെ തെക്കുപടിഞ്ഞാറ് ഭാഗവും വടക്കുപടിഞ്ഞാറ് ഭാഗവും മൂലകള്‍ ഇല്ലാതെ ചരിച്ച് എടുത്തിരിക്കുകയാണ്. ഭൂമി ആ രീതിയില്‍ ആയതിനാല്‍ വീടും ഈ രീതിയിലാണ് ക്രമീകരിച്ചത്. മൂന്ന് വര്‍ഷമേ ആയുള്ളൂ പണിഞ്ഞിട്ട്. കുടുംബം വലിയ കടബാധ്യതയിലാണ്. വീടിന് വാസ്തുദോഷമുണ്ടെന്ന് പറയുന്നു. കോണ്കട്ടിന് പ്രതിവിധി എന്താണ്?
ചെറുതായാലും വലുതായാലും വീട് പണിയുമ്പോള്‍ ഒരു കാരണവശാലും കോണുകള്‍ കട്ട് ചെയ്ത് വീടുകള്‍ പണിയരുത്. ഇത് ശക്തമായ വാസ്തുദോഷം ഉണ്ടാക്കും. വീടിന്റെ മുന്‍ഭാഗം കടകളാണ്. പിറകുവശത്തുള്ള രണ്ട് പ്രധാന കോണുകളും കട്ട് ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. ഇതിന് പരിഹാരമായി ഫൗണ്ടേഷന്റെ പൊക്കമെങ്കിലും തറ ലെവലില്‍ നിന്ന് കെട്ടി കോണുകള്‍ ഉണ്ടാക്കണം. കോണുകള്‍ എന്നുപറയുന്നത് 90 ഡിഗ്രിയാണ്. ശരിയായ രീതിയില്‍ ഊര്ജക്രമീകരണത്തിന് കോണുകള്‍ അത്യാവശ്യമാണ്. അഷ്ടദിക്കുകളുമായി ബന്ധപ്പെട്ട് ആയിരിക്കണം ഒരു വീട് നില്‍ക്കേണ്ടത്. വാസ്തുദോഷ പരിഹാരത്തിന് പഞ്ചശിരസ്സ് സ്ഥാപനം, വാസ്തുബലി, സത്യനാരായണ പൂജ എന്നിവ ചെയ്യുന്നത് ഉത്തമമായിരിക്കും.
1000 സ്ക്വയര്‍ഫീറ്റ് ഉള്ളൊരു വീട് പണി കഴി പ്പിച്ചു. വീട്ടിലേക്കുള്ള തടിയെല്ലാം പഴയ കെട്ടിടങ്ങള്‍ പൊളിച്ചത് പണിഞ്ഞതായിരുന്നു. കൂടാതെ നാലുഡോറുകളും പഴയതാണ്. മുന്‍വശത്തെ ഡോര്‍ പഴയ തേക്കിന് തടിയിലും പ്ലാവിലും പണിഞ്ഞതാണ്. വീടുപണി പൂര്‍ത്തിയായിട്ട് ആറു വര്‍ഷം കഴിഞ്ഞു. ഈ വീട്ടില്‍ താമസമായ ശേഷം വീട്ടുകാര്‍ക്ക് കടബാധ്യതകളും ആരോഗ്യ പ്രശ്നങ്ങളും വര്‍ധിച്ച് മനസ്സമാധാനം ഇല്ലാത്ത അവസ്ഥയാണ്. പുതിയ വീടിനു പഴയ തടികള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നു പറയുന്നു. ഇത് സത്യമാണോ? അങ്ങനെയെങ്കില്‍ പരിഹാരമെന്ത്?
കഴിയുന്നതും ഒരു വീടു പുതുതായി പണി കഴിപ്പിക്കുമ്പോള്‍ പഴയ തടികള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. അറുപതും എണ്‍പതും വര്‍ഷം പഴക്കമുള്ള വീടുകള്‍ പൊളിച്ച തടികളും ആരാധനാലയങ്ങള്‍ ജീര്‍ണിച്ചു പൊളിച്ച തടികളും ഇന്നു സര്‍വസാധാരണമായി കടകളില്‍ വിറ്റുവരുന്നു. തടികള്‍ എന്നുപറയുമ്പോള്‍ ഇത് മനുഷ്യന് വസിക്കുന്ന വീടിനു അവന്റെ ആരോഗ്യത്തെ വളരെയേറെ സ്വാധീനിക്കുന്നു. പഴയതടികള്ക്ക് ഊര്‍ജം പിടിച്ചുവയ്ക്കാനുള്ള ശക്തിയില്ല. കൂടാതെ പ്രധാന വാതില്‍ ഒരുകാരണവശാലും പഴയ തടി കൊണ്ടു പണിയരുത്. മിക്സിംഗ് ആയിട്ടുള്ള തടികള്കൊണ്ടും ഒരിക്കലും പ്രധാന ഡോര്‍ ഉണ്ടാക്കരുത്. ശാപമേറിയ ചില തറവാടുകള്‍ പൊളിച്ച് തടികള്‍ കഷ്ടകാലത്തിനു നമ്മുടെ ഗൃഹത്തില്‍ വന്നുപെട്ടാല്‍ സര്‍വനാശം ഫലമായിരിക്കും. ആയതിനാല്‍ പുതിയ വീടുപണിയുമ്പോള്‍ പുതിയ തടി തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
കുടുംബസ്വത്തായി കിട്ടിയ 15 സെന്റ് ഭൂമിയില്‍ വീടു പണിയുവാന്‍ പോവുകയാണ്. വസ്തുവിന്റെ മുന്‍വശത്തു ചെറിയ ഒരു റോഡുണ്ട്. അതിനോടു ചേര്‍ന്ന് ഒരു കാവ് സ്ഥിതിചെയ്യുന്നുണ്ട്. ഈ കാവിന് വീടുവയ്ക്കുന്ന ഭൂമിയുമായി 18 അടി അകലം മാത്രമേ ഉള്ളൂ. കാവിന് എതിരെയുള്ള ഭൂമിയില്‍ വീടു വയ്ക്കുന്നത് ദോഷമാണെന്നുപറയുന്നുണ്ട്. വേറെ സ്ഥലമില്ലാത്തതിനാല്‍ ഇവിടെ വീടു വയ്ക്കാന്‍ വേണ്ട ഉപദേശങ്ങള്‍ നല്‍കാമോ?
പ്രസ്തുത കാവില്‍ നാഗാരാധന ഉണ്ടെങ്കില്‍ പണിയുവാന്‍ പോകുന്ന വീടിന്റെ ദര്‍ശനം കാവിനു നേരേയാകരുത്. 15 സെന്റ് ഭൂമിയുള്ളതിനാല്‍ കാവിനു നേരേ അല്ലാതെ വീടിന്റെ ദര്‍ശനം മാറ്റി ചെയ്യുന്നതാണു നല്ലത്. വസ്തുവിന്റെ മുമ്പില്‍ ഒരു റോഡ് ഉള്ളതു നല്ലതാണ്. അതുപോലെ ഗൃഹത്തിന്റെ പരിസരത്ത് ഒരു കാവ് ഉള്ളതും നല്ലതു തന്നെയാണ്. അവിടെ
നിന്നും ലഭിക്കുന്ന ഊര്‍ജപ്രവാഹം ചുറ്റുപാടുമുള്ള വീടുകള്‍ക്ക് അനുകൂലമായിരിക്കും. എന്നാല്‍ കാവില്‍ നിന്നും നിശ്ചിത അകലം പാലിച്ചുവേണം ഗൃഹങ്ങള്‍ പണിയുവാന്‍.
പുതിയൊരു വീടു പണിയാനുള്ള തയ്യാറെടുപ്പിലാണ്. തറക്കല്ലിടുന്നതിനുമുമ്പായി വാസ്തുശാസ്ത്രപരമായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം?
ഭൂമി വെട്ടി നിരപ്പാക്കിയശേഷം ചുറ്റുമതില്‍ കെട്ടി വടക്കുകിഴക്ക് ഭാഗത്ത് ഇരുത്തി ഒരു പൂജാരിയെക്കൊണ്ട് ഭൂമി പൂജ ചെയ്യിക്കുക. അതിനുശേഷം കിണര്‍ എടുക്കുന്നുണ്ടെങ്കില്‍ മകരം, കുംഭം, മീനം, മേടം, ഇടവം രാശികളില് വരത്തക്കവിധത്തില്‍ കിണര്‍ വെട്ടുക. ഇതില്‍ വടക്കുകിഴക്ക് ഭാഗമായ മീനം രാശിയില്‍ കിണര്‍ വരുന്നതാണ് ഉത്തമം. അതിനുശേഷം പ്ലാന്‍ പ്രകാരം തെക്കുപടിഞ്ഞാറ് കന്നിമൂല ഭാഗത്തു തറക്കല്ലിടുക.
വീടുവയ്ക്കുന്നതിനുവേണ്ടി ഫൗണ്ടേഷന് കെട്ടിയിട്ടിരിക്കുകയാണ്. പൂമുഖവാതില്‍ വയ്ക്കുമ്പോള്‍ പ്രത്യേക ചടങ്ങുകള്‍ വല്ലതുമുണ്ടോ? അതുപോലെ വാസ്തുബലി എപ്പോള്‍ നടത്തണം?
സാധാരണ തെക്കന്‍ കേരളത്തില്‍ പൂമുഖവാതില്‍ വയ്ക്കുന്നതിന് വലിയ പ്രാധാന്യം കൊടുക്കാറില്ല. എന്നാല്‍, വടക്കന്‍ കേരളത്തില്‍ പൂമുഖവാതില്‍ ചടങ്ങിനു പ്രാധാന്യം നല്കിവരുന്നു. പൂമുഖ വാതില്‍ സ്ഥാപിക്കുന്നതു ശുഭമുഹൂര്‍ത്തത്തില്‍ ആയിരിക്കണം. വാസ്തുബലി ചെയ്യുന്നതു രാത്രിയിലാണ്. 64 പിണ്ഡങ്ങള് വച്ചാണ് ഈ പൂജ ചെയ്യുന്നത്. ഒരു വീടിനെ സംബന്ധിച്ച് നല്ല ഊര്ജലെവല് കിട്ടുന്നതിന് ഇതു സഹായകമായിരിക്കും. കൂടാതെ ഭൂമി സംബന്ധിച്ച് എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ അതിനു പരിഹാരവുമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: