Kerala

ഭാരതീയ വിദ്യാനികേതന്‍: പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രസിഡന്റ്, ആര്‍. വി. ജയകുമാര്‍ ജനറല്‍ സെക്രട്ടറി

Published by

മാവേലിക്കര: രണ്ടു ദിവസമായി മാവേലിക്കര വിദ്യാധിരാജാ വിദ്യാ പീഠം സെന്‍ട്രല്‍- സൈനിക് സ്‌കൂളില്‍ നടന്ന ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കൗണ്‍സില്‍ സമാപിച്ചു. മലയോര, കടലോര മേഖലകളിലെ കുട്ടികള്‍ക്ക് ഗുണാത്മകമായ വിദ്യാഭ്യാസം ഉറപ്പു വരുത്താന്‍ സംഘടന കൂടുതല്‍ ശ്രമിക്കുമെന്നും ഈ മേഖലകളിലെ മിടുക്കരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി പരമാവധി പ്രോത്സാഹനം സംഘടന നല്കുമെന്നും സമാപന യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ജയകുമാര്‍ പറഞ്ഞു.

സംഘടനയുടെ പുതിയ ഭാരവാഹികളായി പ്രസിഡന്റ്- പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി- ആര്‍. വി. ജയകുമാര്‍, സംഘടനാ സെക്രട്ടറി- ആര്‍. അനീഷ് കുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക