Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടി ബി മരുന്ന് വിതരണം തടസപ്പെടുന്നു; രോഗികള്‍ ആശങ്കയില്‍

ശരത്ത് ഏഴംകുളം by ശരത്ത് ഏഴംകുളം
May 11, 2024, 12:31 am IST
in Kerala

പത്തനംതിട്ട: സംസ്ഥാനത്ത് പലയിടത്തും ക്ഷയരോഗ (ടിബി) മരുന്നു ലഭ്യത തുടര്‍ച്ചയായി തടസപ്പെടുന്നതായി വ്യാപക പരാതി. നിലവില്‍ ചികിത്സയിലുള്ള രോഗികളെ ഇതേറെ ആശങ്കയിലാഴ്‌ത്തുന്നു. നാഷണല്‍ ട്യൂബര്‍കുലോസിസ് എലിമിനേഷന്‍ പ്രോഗ്രാമിനു കീഴിലാണ് നിലവില്‍ ക്ഷയരോഗികളുടെ ചികിത്സയും മരുന്നു വിതരണവും.

സംസ്ഥാനത്തെ പല പഞ്ചായത്തുകളും ടിബി മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി ക്ഷയരോഗ നിര്‍മാര്‍ജനത്തിന് വലിയ പരിശ്രമങ്ങളാണ് നടത്തുന്നത്. ഇതിനായി മിക്ക പഞ്ചായത്തുകളിലേയും ആരോഗ്യകേന്ദ്രങ്ങളില്‍ കഫ പരിശോധന ദ്രുതഗതിയില്‍ നടത്തുന്നുണ്ട്. പ്രായമുള്ള ആളുകളില്‍ ചുമ രണ്ടാഴ്‌ച്ചയില്‍ കൂടുതല്‍ നിലനില്ക്കുന്നെങ്കില്‍ കഫം പരിശോധിക്കണമെന്നാണ്. ഒപിയില്‍ എത്തുന്ന രോഗികളിലും ഫീല്‍ഡിലും പരിശോധന നടക്കുന്നുണ്ട്.

പരിശോധനയില്‍ പല പഞ്ചായത്തുകളിലും ക്ഷയരോഗികളെ കണ്ടെത്തുകയും ചികിത്സ നടത്തുകയും ചെയ്യുമ്പോഴാണ് മരുന്നില്ലെന്ന പ്രശ്‌നം ഉടലെടുക്കുന്നത്.

ഓരോ പഞ്ചായത്തിലും മുഴുവന്‍ രോഗികള്‍ക്കും മതിയായ മരുന്ന് എത്തിച്ചു നല്‍കുന്നതില്‍ സര്‍ക്കാര്‍ സംവിധാനം പരാജയപ്പെടുന്നു എന്നതാണ് വസ്തുത. ദേശീയ ക്ഷയരോഗ നി
ര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി ഒരോ ജില്ലയിലും ജില്ലാ ടി ബി ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. ഇവര്‍ക്ക് കീഴില്‍ ഓരോ ബ്ലോക്ക് പഞ്ചായത്തിലും ഒരു ടി ബി യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കാണ് ടി ബി മരുന്നുകള്‍ എത്തിച്ചു കൊടുക്കുന്നതിന്റെ ഏകോപനച്ചുമതല. ഇത്രയും സംവിധാനങ്ങള്‍ ഉണ്ടായിട്ടും കഴിഞ്ഞ മാസങ്ങളില്‍ പല പഞ്ചായത്തിലും രോഗികള്‍ക്ക് മരുന്ന് ലഭ്യമായില്ല. ഈ രോഗികള്‍ തുടര്‍ച്ചയായി ആറു മാസം ടി ബി മരുന്നുകള്‍ കൃത്യമായി കഴിക്കേണ്ടതുണ്ട്. മരുന്ന് മുടങ്ങാതെ കഴിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് രോഗികള്‍ക്ക് കൗണ്‍സിലിങ്ങും നല്കുന്നുണ്ട്.

എന്നാല്‍ മരുന്ന് കൃത്യമായി ലഭ്യമാകാത്തത് ഈ പരിശ്രമങ്ങളെയെല്ലാം പാഴിലാക്കുന്നു. അടുത്തിടെ കോട്ടയം ജില്ലയിലെ തലയാഴം പഞ്ചായത്തില്‍ ക്ഷയരോഗ മരുന്ന് വിതരണം മുടങ്ങിയിരുന്നു. എന്നാല്‍ ഈ പ്രശ്നം ഏറ്റെടുക്കാന്‍ ആരും ഇല്ലാത്തതിനാല്‍ പുറത്തറിയാതെ പോകുകയാണ്. മരുന്നു മുടങ്ങിയാല്‍ രോഗികള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍ പറയുന്നു. പ്രതിരോധ ശേഷി കുറയുകയും മറ്റു രോഗങ്ങള്‍ പിടിപെടാന്‍ സാധ്യത കൂടുകയും ചെയ്യും. മഴക്കാലമാവുമ്പോള്‍ പകര്‍ച്ചവ്യാധി സാധ്യത കൂടുമെന്നതിനാല്‍ ആരോഗ്യ ജീവനക്കാരും ആശങ്കയിലാണ്.

ആശങ്ക നീക്കാന്‍ വിഷയത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇടപെടണമെന്ന ആവശ്യവും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

Tags: patientsKerala Health DepartmentTB drug supply
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ശയ്യാവസ്ഥയിലായ ആരോഗ്യ കേരളം

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

കോന്നി മെഡിക്കല്‍ കോളജ് ആശുപത്രി
Kerala

കോന്നി മെഡിക്കല്‍ കോളജ് അത്യാസന്ന നിലയില്‍; രോഗികള്‍ക്ക് ഡോക്ടര്‍ നല്‍കിയ മുന്നറിയിപ്പ് സത്യം

Kerala

കഠിനമായ ചൂട്,  ഇടയ്‌ക്കിടെ വെള്ളം കുടിയ്‌ക്കണം; ആറ്റുകാല്‍ പൊങ്കാലയിടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

Kerala

ഡോക്ടര്‍മാരുടെ സമരം: ചര്‍ച്ചയില്ലെന്ന സര്‍ക്കാര്‍ വാശിയില്‍; ആരോഗ്യ മേഖല വന്‍ പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

ആശ്വാസ തീരമണിഞ്ഞ് ‘ഗ്രീൻ ആശ’; ഹോർമുസ് കടന്ന് 15,400 ടൺ എൽ.പി.ജിയുമായി എണ്ണക്കപ്പൽ മുംബൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.