Categories: Kerala

പൊടി ശല്യം രൂക്ഷം, അശാസ്ത്രീയ റോഡ് പണി തുടരുന്നു; പൊതു ജനങ്ങള്‍ ബുദ്ധിമുട്ടില്‍

മെറ്റല്‍ മാത്രം നിരത്തിയിരുന്നപ്പോള്‍ നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിരുന്നു. പിന്നാലെ പൊടി വിതറുക കൂടി ചെയ്തതോടെയാണ് പൊടിപടലംകാരണം ഇരുചക്രവാഹങ്ങളിലുള്‍പ്പെടെ യാത്രചെയ്യാനാകാത്ത വിധത്തിലായത്.

Published by

തിരുവനന്തപുരം: വെമ്പായം തേക്കട-പനവൂര്‍ റോഡിലെ അശാസ്ത്രീയ നിര്‍മാണം കാരണം തേക്കട മുതല്‍ വെട്ടുപാറ വരെയുള്ള ഭാഗങ്ങളില്‍ വാഹനയാത്ര ദുഷ്‌കരമാകുന്നതായി നാട്ടുകാരുടെ പരാതി. റോഡുപണിയുടെ ഭാഗമായി മെറ്റല്‍ നിരത്തി മുകളില്‍ ക്വാറികളിലെ വേസ്റ്റ്‌പൊടി വിതറിയതോടെയാണ് യാത്ര ബുദ്ധിമുട്ടിലായത്.

മെറ്റല്‍ മാത്രം നിരത്തിയിരുന്നപ്പോള്‍ നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിരുന്നു. പിന്നാലെ പൊടി വിതറുക കൂടി ചെയ്തതോടെയാണ് പൊടിപടലംകാരണം ഇരുചക്രവാഹങ്ങളിലുള്‍പ്പെടെ യാത്രചെയ്യാനാകാത്ത വിധത്തിലായത്. മുന്നില്‍ വാഹനങ്ങള്‍ പോകുമ്പോള്‍ ഉയര്‍ന്നുപൊങ്ങുന്ന പൊടിപടലം കാരണം ഇരുചക്രവാഹനങ്ങളില്‍ പോകുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും കണ്ണില്‍ പൊടിനിറയുന്നു. എത്രയും വേഗം റോഡിന്റെ പണി പൂര്‍ത്തിയാക്കി യാത്രാസൗകര്യം ഉറപ്പുവരുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by