വ്യത്യസ്തമായ അളവുകള്‍ കൈവിരലുകളില്‍ ഭദ്രമാക്കി ശില്പനിര്‍മാണം നടത്തുകയാണ് ചേന്നൂര്‍ കാരിക്കാട്ട് തുരുത്ത് തട്ടാരശ്ശേരി വീട്ടില്‍ വേണുഗോപാല്‍ എന്ന ടി.കെ. വേണു.
ക്ഷേത്ര നിര്‍മാണം സംബന്ധിച്ച് അളവുകള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു വരുന്ന ശില്പങ്ങളും ഭംഗിക്കൊപ്പം അളവുകള്‍ക്ക് പ്രാധാന്യമുള്ള രീതിയിലാണ് ഉണ്ടാക്കി വരുന്നത്. അത് കരിങ്കല്ലില്‍ ആയാലും സിമന്റില്‍ ആയാലും. ശില്പ നിര്‍മാണം എന്നത് ശരീരം മുഴുവന്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവൃത്തിയാണ്.
പതിനാലാമത്തെ വയസില്‍ വരാപ്പുഴ പള്ളിയുടെ സെമിത്തേരിയില്‍ തിരുഹൃദയം ചെയ്തതാണ് കഴിവ് പുറത്ത് അറിഞ്ഞ ആദ്യ നിര്‍മാണം. ഒരു ഗുരു തന്റെ ശിഷ്യന് കാര്യങ്ങള്‍ മനസ്സറിഞ്ഞ് പറഞ്ഞു കൊടുത്താല്‍ അത് ശിഷ്യന്റെ കയ്യില്‍ ഭദ്രമായി വിരിയുമെന്ന് വേണു പറഞ്ഞു. ഏതൊരു പണിയുടെ വിജയത്തിന് പിന്നിലും ഒരു ഗുരു ഉണ്ട്. പല പണികളും പഠിച്ചതിന്റെ പേരില്‍ 18 ഗുരുക്കന്മാര്‍ ഉണ്ട്.
സാധാരണ കാണുമ്പോള്‍ ഒരു തറയായി തോന്നുന്ന സര്‍പ്പ തറകള്‍ക്ക് പ്രത്യേകം അളവുകള്‍ ഉണ്ട്. നിരവധി ക്ഷേത്രങ്ങളിലും കുടുംബങ്ങളിലും സര്‍പ്പത്തറകള്‍ പണിതിട്ടുണ്ട്. അതുപോലെ ശ്രീനാരായണഗുരു മണ്ഡപങ്ങളും. ചമ്പക്കര ഗന്ധര്‍വ്വ ക്ഷേത്രം, കടുത്തുരുത്തി ശ്രീ ഭദ്രകാളി ക്ഷേത്രം, എടയാര്‍ മുത്തപ്പന്‍ ക്ഷേത്രം, മള്ളിയൂര്‍ ക്ഷേത്രത്തിന്റെ കല്‍ത്തൂണുകള്‍, ചുറ്റമ്പലത്തിലെ തൂണുകള്‍, നമസ്‌കാര മണ്ഡപം, ഗോപുരം, ചേന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കാരിക്കാട്ട് തുരുത്ത് സര്‍പ്പാലയം, ചേന്നൂര്‍ സെന്റ് ആന്റണീസ് പള്ളി, വരാപ്പുഴ കുരിശുമുറ്റം കപ്പേള, ഞാറക്കല്‍ വാടയില്‍ പള്ളി എന്നിവയില്‍ വേണുവിന്റെ കലാവിരുത് നിരവധി കാണാം.
ഇപ്പോള്‍ കങ്ങരപ്പടി പുതുശ്ശേരി മല ഭദ്രകാളി ക്ഷേത്രം, വരാപ്പുഴ തിരുമുപ്പം മഹാദേവക്ഷേത്രം എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ ചെയ്തുകൊണ്ടിരിക്കുന്നു. മുങ്ങല്‍ വിദഗ്ധനും മണല്‍വാരല്‍ തൊഴിലാളിയുമായിരുന്ന പിതാവ് കൃഷ്ണന്‍കുട്ടിയുടെ അനുഗ്രഹമാണ് തന്റെ എല്ലാ ഉയര്‍ച്ചയ്‌ക്ക് കാരണം എന്നും വേണു പറഞ്ഞു.
ഭാര്യ: ഷിജി. മക്കള്‍: വിജയ് വേണുഗോപാല്‍, ലക്ഷ്മി വേണുഗോപാല്‍. കാരിക്കാട്ട് തുരുത്ത് സ്വദേശിയായ അലക്‌സ് എന്ന ആദ്യ ഗുരുവില്‍ നിന്നു വേണു കല്‍പണി പഠിച്ചു. മൂന്നുവര്‍ഷം അദ്ദേഹത്തിന്റെ കീഴില്‍ വിവിധതരത്തിലുള്ള പണികള്‍ പഠിക്കുകയുണ്ടായി. കല്‍പണിയില്‍ തന്റേതായ ഒരു ശൈലി കൊണ്ടുവരണമെന്ന ആഗ്രഹത്തില്‍ തേക്ക്, മാര്‍ിള്‍
ഡിസൈന്‍ എന്നിവ സിമന്റില്‍ ചെയ്യുവാന്‍ തുടങ്ങി.
ഇത് ജനങ്ങളില്‍ വളരെയധികം മതിപ്പുണ്ടാക്കി. തൊടുപുഴയില്‍ ഒരു കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ചെന്നപ്പോള്‍ വാസ്തു വിദഗ്ധനായ ഭാസ്‌കര പണിക്കരുമായി ബന്ധം ഉണ്ടാവുകയും വാസ്തു സംന്ധമായ കാര്യങ്ങള്‍ പഠിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: