മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
പുതിയ ബിസിനസ്സില്‍ പുരോഗതിയുണ്ടാകുന്നതാണ്. സഹോദരന്മാരുമായി ചേര്‍ന്ന് ചെയ്യുന്ന ബിസിനസ്സില്‍ നഷ്ടം സംഭവിക്കാനിടയുണ്ട്. മേലുദ്യോഗസ്ഥരില്‍നിന്ന് അനുകൂല നിലപാടുണ്ടാകും. സുഹൃത്തുക്കള്‍ തമ്മില്‍ തെറ്റിപ്പിരിയാനിടവരും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ഡോക്ടര്‍മാര്‍ക്ക് ഉപരിപഠനത്തിന് അവസരമുണ്ടാകും. ഗുരുജനങ്ങള്‍ക്ക് അരിഷ്ടതയുണ്ടാകും. കിട്ടില്ലെന്ന് കരുതിയ പണമോ രേഖകളോ തിരിച്ചുകിട്ടിയെന്ന് വരും. പഠനകാര്യങ്ങളില്‍ അശ്രദ്ധവരും. സ്വജനങ്ങള്‍ക്കും കുടുംബത്തിനും അഭിവൃദ്ധിയുണ്ടാകും. ദൂരയാത്രകള്‍ ഗുണകരമായിരിക്കും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
പട്ടാളം, പോലീസ് എന്നീ വിഭാഗത്തിലുള്ളവര്‍ക്ക് ഈ സന്ദര്‍ഭത്തില്‍ പ്രൊമോഷന്‍ ലഭിക്കാനിടയുണ്ട്. നാനാഭാഗത്തുനിന്നും എതിര്‍പ്പുകള്‍ വരും. നല്ല കാര്യങ്ങള്‍ ചെയ്താലും ദോഷഫലമേ ലഭിക്കുകയുള്ളൂ. കര്‍ക്കശമായ പെരുമാറ്റം കൊണ്ട് അന്യരുടെ അതൃപ്തിക്ക് കാരണമായേക്കും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
പുതിയ ജോലിയില്‍ പ്രവേശിക്കും. ഹൃദ്രോഗികള്‍ ശ്രദ്ധിക്കേണ്ട സമയമാണ്. ഏതു വെല്ലുവിളികളെയും നേരിടാനുള്ള മനഃശക്തിയുണ്ടാകും. പ്രശസ്തിയും കാര്യവിജയവുമുണ്ടാകും. ഗുരുജനങ്ങള്‍ക്ക് ദേഹാരിഷ്ടം വര്‍ധിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
വാഹനങ്ങളില്‍നിന്ന് വരുമാനം വര്‍ധിക്കും. ശാരീരികാരോഗ്യം തൃപ്തികരമായിരിക്കില്ല. രക്തസമ്മര്‍ദ്ദമോ ശിരോസംബന്ധമായോ രോഗങ്ങള്‍ വരാനിടയുണ്ട്. ഹോട്ടല്‍, കാന്റീന്‍ എന്നീ വ്യാപാരം നടത്തുന്നവര്‍ക്ക് അനുകൂല സമയമാണ്.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
എന്‍ട്രന്‍സ് ടെസ്റ്റില്‍ വിജയം കൈവരിക്കും. സഹപാഠികളുമായി ഉല്ലാസയാത്രകള്‍ സംഘടിപ്പിക്കും. പല കാര്യങ്ങളിലും ഇടപെടുക മൂലം സ്വന്തം കാര്യത്തിന് സമയം കിട്ടാതെ വരാം. സഹപ്രവര്‍ത്തകരില്‍നിന്ന് സഹകരണമുണ്ടാകും. ചെറുയാത്രകള്‍ സുഖകരമായി വരും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
വ്യവഹാരങ്ങള്‍ മധ്യസ്ഥര്‍ മുഖാന്തിരം പരിഹരിക്കും. പഠനത്തില്‍ പുരോഗതിയുണ്ടാകും. ഷെയര്‍ കച്ചവടത്തിന് അനുകൂലമല്ല. കിട്ടാനുള്ള പണവും നഷ്ടപ്പെട്ടെന്ന് കരുതിയ വസ്തുക്കളും തിരിച്ചുകിട്ടും. കുടുംബത്തില്‍ സുഖവും ശ്രേയസ്സും വര്‍ധിക്കും. ബിസിനസ്സില്‍ വന്ന വിഷമങ്ങള്‍ പരിഹരിക്കും. ആദായം കിട്ടുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
വസ്തുക്കള്‍ വാങ്ങുമ്പോള്‍ ചതിയില്‍പ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തന്റെ വ്യക്തിത്വത്തിന് കോട്ടം തട്ടുന്ന ചില സന്ദര്‍ഭങ്ങള്‍ വന്നേക്കാം. പിതാവിന് ശ്രേയസ്സ് വര്‍ധിക്കും. സ്‌നേഹിതരെ ക്കൊണ്ട് വിഷമങ്ങള്‍ ഉണ്ടാകും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
റിസര്‍ച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട സമയമാണ്. ഭൂമിയില്‍നിന്നും വാഹനങ്ങളില്‍നിന്നും വരുമാനം ലഭിക്കും. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും. പൂര്‍വിക സ്വത്ത് പ്രമാണങ്ങളോ കൈവശം വന്നു ചേരും. ഉദ്യോഗത്തില്‍ സ്ഥിരീകരണം ലഭിക്കുന്നതാണ്.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
വസ്തുക്കള്‍ പണയപ്പെടുത്തി സാമ്പത്തിക വിഷമത പരിഹരിക്കും. പണം വേണ്ടത്ര വകതിരിവോടെ ചെലവാക്കിയെന്ന് വരില്ല. ക്ഷേത്രദര്‍ശനം, പുണ്യസ്‌നാനം എന്നിവ നടത്തിയേക്കും. സെയില്‍സ്മാന്‍, റപ്രസന്റേറ്റീവ് തുടങ്ങിയവരുടെ വരുമാനം വര്‍ധിക്കും. സാമ്പത്തിക നില ഉയരും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ഏജന്‍സി ഏര്‍പ്പാടുകളില്‍ നിന്നും നല്ല വരുമാനമുണ്ടാകും. ഉന്നതവിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാകും. കുടുംബത്തില്‍ സുഖവും ശ്രേയസ്സും വര്‍ധിക്കും. മറ്റുള്ളവരുടെ ആദരവിന് പാത്രീഭവിക്കും. സര്‍ക്കാരില്‍നിന്ന് സമ്മാനങ്ങളും പ്രശസ്തി പത്രവും ലഭിക്കാനിടയുണ്ട്. വാഹനം മാറ്റി വാങ്ങും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
ഉദ്യോഗത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. വിദ്യാര്‍ത്ഥികള്‍ മെച്ചമായ പരീക്ഷാ വിജയം നേടും. ഭൂമിയില്‍ ക്രയവിക്രയങ്ങള്‍ നടത്തിയെന്നു വരാം. വിദ്യാഭ്യാസപരമായി ഉയര്‍ച്ചയുണ്ടാകും. പല സന്ദര്‍ഭങ്ങളിലും വൈകാരിക തീവ്രത പ്രദര്‍ശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: