Categories: KeralaKottayam

ഇലവീഴാപൂഞ്ചിറയ്‌ക്ക് സമീപം കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്

എറണാകുളം , കൊല്ലം , കണ്ണൂര്‍ സ്വദേശികളായ ആറു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്

Published by

കോട്ടയം: വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയ്‌ക്ക് സമീപം കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്. നിയന്ത്രണംവിട്ട കാര്‍ റോഡിന്റെ വശത്ത് സ്ഥാപിച്ചിരുന്ന ക്രാഷ് ഗാര്‍ഡ് തകര്‍ത്താണ് താഴേക്ക് മറിഞ്ഞത്.

ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ ആയിരുന്നു അപകടം. എറണാകുളം , കൊല്ലം , കണ്ണൂര്‍ സ്വദേശികളായ ആറു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

പരിക്കേറ്റവരില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by