Categories: Article

ഇടത് ഇല്ലെങ്കിലും ഇന്ത്യ ഉണ്ട്

Published by

 

ബ്രിട്ടീഷുകാരെ പുറത്താക്കാൻ 1942 ൽ കോൺഗ്രസ്സ് ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് പ്രഖ്യാപിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് ബഹിഷ്കരിച്ചു ബ്രിട്ടീഷുകാരെ സഹായിച്ചു. ഇടത് ഇല്ലെങ്കിലും ഇന്ത്യ ഉണ്ട്.

1947 ആഗസ്റ്റ് 15 നു ഇന്ത്യക്കാർ കോൺഗസ്സിന്റെ നേതൃത്വത്തിൽ സ്വാതന്ത്യദിനം ആഘോഷിക്കുമ്പോൾ “Yeh Azaadi Jhooti Hai” എന്ന് പറഞ്ഞു കമ്മ്യൂണിസ്റ്റുകാർ ഇന്ത്യൻ സ്വാതന്ത്ര്യത്തെ തള്ളി പറഞ്ഞു കരിദിനം ആഘോഷിച്ചു. ഇടത് ഇല്ലെങ്കിലും ഇന്ത്യ ഉണ്ട്.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ ത്രിവർണ്ണ പതാക കമ്മ്യൂണിസ്റ്റ് പാർട്ടി ഉയർത്താൻ തയ്യാറായത് സ്വാതന്ത്ര്യം കിട്ടി 75 വർഷത്തിന് ശേഷമാണ്. ഇടത് ഇല്ലെങ്കിലും ഇന്ത്യ ഉണ്ട്.

അംബദ്കറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഭരണഘടനാ അസ്സംബ്ലിയിൽ സഹകരിക്കാതെ മാറി നിന്ന ഏക പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. ഇന്ത്യൻ ഭരണഘടനയെ ഇന്ന് സപ്പോർട്ട് ചെയ്യുന്നവർ അത് ഉണ്ടാക്കുന്നതിൽ നിന്ന് മാറിനിന്നു. ഇടത് ഇല്ലെങ്കിലും ഇന്ത്യ ഉണ്ട്.

1948 ൽ കൽക്കത്തയിൽ സമ്മേളിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയിൽ സായുധ വിപ്ലവത്തിന് ആഹ്വാനം നടത്തി. ഇന്ത്യയിലെ ജനാധിപത്യത്തിന് അന്ത്യം കുറിക്കാൻ കൽക്കത്ത തീസിസ് പുറത്തിറക്കി. പക്ഷെ ഇന്ത്യയിൽ ജനാധിപത്യം നിലനിന്നു. ഇടത് ഇല്ലെങ്കിലും ഇന്ത്യ ഉണ്ട്.

1967 ൽ ചൈനയും ഇന്ത്യയും തമ്മിൽ യുദ്ധം നടന്നപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി ചൈനയെ പിന്തുണച്ചു. പക്ഷെ ഇന്ത്യ പിന്നെയും നിലനിന്നു. ഇടത് ഇല്ലെങ്കിലും ഇന്ത്യ ഉണ്ട്.

കമ്പ്യൂട്ടർ വിപ്ലവത്തിനെതിരെ ഇടതുപക്ഷം സമരം നടത്തി. പക്ഷെ ഇന്ത്യയിൽ കമ്പ്യൂട്ടർ വന്നു. ഇടത് ഇല്ലെങ്കിലും ഇന്ത്യ ഉണ്ട്.

രാജ്യത്തെ ബഹിരാകാശ പദ്ധതികളെ എല്ലാം ഇടതുപക്ഷം എതിർത്തു. ഇന്ന് ഇന്ത്യ ലോക ബഹിരാകാശ ശക്തിയായി മാറി. ഇടത് ഇല്ലെങ്കിലും ഇന്ത്യ ഉണ്ട്.

ഇന്ത്യയുടെ പുതിയ സാമ്പത്തിക നയത്തെ ഇടതുപക്ഷം എതിർത്തു. ഇന്ത്യ ഇന്ന് ലോകത്തിലെ വലിയ സാമ്പത്തിക ശക്തികളിൽ ഒന്നായി മാറി. ഇന്നും സർക്കാർ അതെ നയം നടപ്പിലാക്കുന്നു. ഇടത് ഇല്ലെങ്കിലും ഇന്ത്യ ഉണ്ട്.

ഇന്ത്യയിൽ നടപ്പിലാക്കാൻ ശ്രമിച്ച എല്ലാ വികസന പ്രവർത്തനങ്ങളെയും കമ്മ്യൂണിസ്റ്റ് പാർട്ടി എതിർത്തു തുരങ്കം വെച്ചു. എന്നിട്ടും വികസനമെല്ലാം ഇവിടെ വന്നു. ഇടത് ഇല്ലെങ്കിലും ഇന്ത്യ ഉണ്ട്.

മതങ്ങൾ മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു കമ്മ്യൂണിസ്റ്റുകൾ പഠിപ്പിച്ചു. അധികാരത്തിൽ വന്ന രാജ്യങ്ങളിൽ എല്ലാം അവർ മതങ്ങളെ വിലക്കി. എന്നാൽ ഇപ്പോഴും മതങ്ങൾ ശക്തിയോടെ ഇന്ത്യയിൽ നിലനിൽക്കുന്നു. ഇടത് ഇല്ലെങ്കിലും ഇന്ത്യ ഉണ്ട്
എസ്ഡിപി, PDP, തുടങ്ങി എല്ലാ വർഗ്ഗിയ കക്ഷികളെയും തരാതരം കൂട്ടുപിടിച്ചും കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുമായി സഖ്യം ഉണ്ടാക്കിയും കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിന്റെ പുറകെ പോയി. അവസാനം ജനം തിരിച്ചടി നല്കിത്തുടങ്ങിയപ്പോൾ കമ്മ്യൂണിസ്റ്റുകൾ കേരളത്തിലേക്ക് ഒതുങ്ങി പോയി. ഇടത് ഇല്ലെങ്കിലും ഇന്ത്യ ഉണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Left Front