Saturday, May 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രതിപക്ഷത്തിനേറ്റ കനത്ത പ്രഹരം

S. Sandeep by S. Sandeep
Apr 27, 2024, 02:17 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിനും രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ക്കും നൂറുശതമാനം വിശ്വാസ്യത ഉറപ്പുനല്‍കി സുപ്രീംകോടതി വെള്ളിയാഴ്ച പുറപ്പെടുവിച്ച വിധിന്യായം പ്രതിപക്ഷ പാര്‍ട്ടികളുടെ ഇരട്ടത്താപ്പിനേറ്റ കനത്ത പ്രഹരമാണ്. കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും സുപ്രീംകോടതി വിധി വന്നതോടെ രാജ്യത്തെ 140 കോടി ജനങ്ങളുടെ മുന്നില്‍ നാണംകെട്ടുനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുമ്പോള്‍ മിണ്ടാതിരിക്കുകയും തോല്‍ക്കുമ്പോള്‍ വോട്ടിംഗ് തന്ത്രത്തില്‍ ബിജെപി അട്ടിമറി നടത്തുന്നുവെന്ന വ്യാജ ആരോപണം ഉന്നയിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇനിയെങ്കിലും നന്നാവാന്‍ തയ്യാറാവണം. രാജ്യത്തെ തന്നെ പിന്നോട്ടടിക്കുന്ന ദുരൂഹശക്തികളായാണ് ഇവിഎം വിരുദ്ധ ഹര്‍ജിയുമായെത്തിയവരെ സുപ്രീംകോടതി വിശേഷിപ്പിച്ചത്. രാഹുല്‍ഗാന്ധി മുതല്‍ ആന്റോ ആന്റണി വരെയുള്ള നേതാക്കള്‍ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ അപകീര്‍ത്തിപ്പെടുത്താന്‍ നിരന്തരം വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായം. ഭാരതത്തിന്റെ മുന്നേറ്റത്തെ അപമാനിക്കുകയെന്നത് മാത്രമാണ് ഹര്‍ജിക്കാരുടെ ലക്ഷ്യമെന്ന ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ വിധിന്യായത്തിലെ വിമര്‍ശനത്തിന് വരുംദിവസങ്ങളില്‍ കോണ്‍ഗ്രസ് മറുപടി പറയേണ്ടിവരുമെന്നുറപ്പാണ്.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്കെതിരെ ജനമനസ്സില്‍ സംശയത്തിന്റെ വിത്തുപാകി ഭാരതത്തിന്റെ ജനാധിപത്യത്തേയും തെരഞ്ഞെടുപ്പ് പ്രക്രിയയേയും നാണംകെടുത്തുകയായിരുന്നു പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ഇതിനായി ചില എന്‍ജിഒകളെയും മോദി-ബിജെപി വിരുദ്ധരായ വ്യക്തികളെയും കൂട്ടുപിടിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. വിവിപാറ്റുകള്‍ മുഴുവനും എണ്ണണം, ഇവിഎമ്മുകള്‍ക്ക് പകരം പഴയ ബാലറ്റ് സംവിധാനം തിരികെ കൊണ്ടുവരണം തുടങ്ങിയവയായിരുന്നു ആവശ്യം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഇത്തരത്തിലുള്ള ഹര്‍ജികളുമായെത്തി ജനമനസ്സില്‍ സംശയമുണ്ടാക്കാനും അന്തര്‍ദ്ദേശീയ തലത്തില്‍ ഭാരതത്തിലെ ജനാധിപത്യ സംവിധാനം സുതാര്യമല്ലെന്നും കൃത്രിമത്തിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തുന്നതെന്നുമുള്ള പ്രചാരണം ശക്തമാക്കാനുമാണ് ഹര്‍ജിക്കാര്‍ ലക്ഷ്യമിട്ടത്. വിവിപാറ്റ് ഹര്‍ജിക്ക് പിന്നില്‍ സുപ്രീംകോടതി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദുരൂഹശക്തികളാണെന്ന ആരോപണം ഉന്നയിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജത്മലാനി രംഗത്തെത്തിയിട്ടുമുണ്ട്. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിശുദ്ധി തകര്‍ക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ സംഘം ഹര്‍ജി നല്‍കിയതെന്നും മഹേഷ് ജത്മലാനി ആരോപിക്കുന്നു. പ്രശാന്ത് ഭൂഷന്റെ നേതൃത്വത്തിലുള്ള എന്‍ജിഒയായ അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് ആയിരുന്നു പ്രധാന ഹര്‍ജിക്കാര്‍. യാതൊരു അടിസ്ഥാനവുമില്ലാതെ തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ക്കെതിരെ സുപ്രീംകോടതിയിലെ വാദത്തിനിടയില്‍ ഇവര്‍ ആരോപണങ്ങള്‍ ഉന്നയിച്ചത് കോടതി തന്നെ പലവട്ടം തടഞ്ഞിരുന്നു. വിവാദത്തിനായി മനപ്പൂര്‍വ്വം ശ്രമിക്കുകയാണ് ഹര്‍ജിക്കാരെന്നും ഗൂഢാലോചനാ സിദ്ധാന്തം ആരോപിച്ച് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് വിശ്വാസ്യത ഇല്ലെന്ന് വരുത്തിതീര്‍ക്കാനുള്ള നടപടികളാണ് വാദത്തിലൂടെ നടത്തുന്നതെന്നും കോടതി ഇവരെ വിമര്‍ശിച്ചിരുന്നു.

പ്രതിപക്ഷ നേതാക്കളുടെ മുഖത്തേറ്റ കനത്ത പ്രഹരമാണ് സുപ്രീംകോടതി വിധിയെന്ന പ്രതികരണത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പ്രതിപക്ഷത്തെ ശക്തമായി വിമര്‍ശിച്ച് രംഗത്തെത്തിക്കഴിഞ്ഞു. പ്രതിപക്ഷം രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്നും ഇവിഎമ്മുകളേപ്പറ്റി ജനമനസ്സുകളില്‍ സംശയം നിറച്ച കുറ്റത്തിന് തിരിച്ചടി ലഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ബൂത്തുപിടിച്ചും കള്ളവോട്ടുകള്‍ ചെയ്തും ബാലറ്റ് പേപ്പറുകള്‍ തട്ടിയെടുത്തും പതിറ്റാണ്ടുകളോളം തെരഞ്ഞെടുപ്പ് വിജയിച്ച കോണ്‍ഗ്രസ്-ആര്‍ജെഡി പോലുള്ള പാര്‍ട്ടികള്‍ക്ക് ബാലറ്റ് പേപ്പര്‍ തിരിച്ചുവരണമെന്നാണ് ആഗ്രഹം. പാവപ്പെട്ടവരെ പോളിംഗ് സ്‌റ്റേഷനുകളിലെത്താന്‍ പോലും അനുവദിക്കാതെ കള്ളവോട്ട് ചെയ്ത് അധികാരത്തില്‍ തുടര്‍ന്നവരാണ് അവര്‍. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് രംഗത്തുവരുത്തിയ മാറ്റങ്ങളെ അംഗീകരിക്കാന്‍ ഈ പാര്‍ട്ടികള്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. ഇത്തരത്തിലുള്ള ഹര്‍ജികള്‍ക്ക് പിന്നിലെ കാരണങ്ങള്‍ ഇവയൊക്കെയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

കഴിഞ്ഞമാസം ദല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ നടന്ന ഇന്‍ഡി മുന്നണി യോഗത്തില്‍ രാഹുല്‍ഗാന്ധി തന്നെ ഇവിഎമ്മുകള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ബിജെപിക്ക് ഇവിഎമ്മില്ലാതെ വിജയിക്കാനാവില്ലെന്നും നേരത്തെ തന്നെ ഫലം ഉറപ്പിച്ച മത്സരമാണ് നടക്കുന്നതെന്നുമായിരുന്നു രാഹുലിന്റെ ആരോപണം. കഴിഞ്ഞ വര്‍ഷം അവസാനം ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ് പറഞ്ഞത് തനിക്ക് വോട്ടിംഗ് യന്ത്രങ്ങളില്‍ വിശ്വാസമില്ലെന്നായിരുന്നു. ഇവിഎമ്മിലെ ചിപ്പുകള്‍ ഹാക്ക് ചെയ്താണ് ബിജെപി വിജയമെന്നും സിങ് ആരോപിച്ചിരുന്നു.

അതേസമയം, ഹിമാചല്‍ പ്രദേശില്‍ ബിജെപിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരത്തിലെത്തിയ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെയും ടിആര്‍എസിനെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് അധികാരത്തിലെത്തിയ തെലങ്കാനയിലെ ഫലത്തെയും ചോദ്യം ചെയ്യാത്ത പ്രതിപക്ഷ പാര്‍ട്ടികളും ഇത്തരം ഹര്‍ജിക്കാരും എന്തുകൊണ്ടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനേയും ബിജെപി വിജയിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെയും വ്യാജ ആരോപണങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിക്കുന്നതെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച അതേ വോട്ടിംഗ് യന്ത്രങ്ങള്‍ തന്നെയാണ് ഇന്നലെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും കര്‍ണ്ണാടകയില്‍ ഉപയോഗിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അനുകൂലമായപ്പോള്‍ വോട്ടിംഗ് യന്ത്രങ്ങള്‍ മികച്ചതും ലോക്‌സഭയിലേക്ക് പരാജയം ഉണ്ടാകുമ്പോള്‍ മാത്രം വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടക്കുന്നതും എങ്ങനെയെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. വോട്ടിംഗ് യന്ത്രത്തില്‍ ആന്റോ ആന്റണിക്ക് കുത്തിയെങ്കിലും വിവിപാറ്റില്‍ അനില്‍ ആന്റണിക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്ന പരാതി ഉന്നയിച്ച വോട്ടര്‍ക്കൊപ്പം ചേര്‍ന്ന് തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താന്‍ ഇന്നലെ പത്തനംതിട്ടയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി കാണിച്ച അതേ ഉത്സാഹമാണ് ഇന്‍ഡി മുന്നണിയിലെ ഓരോ നേതാവും തെരഞ്ഞെടുപ്പ് പരാജയമുറപ്പിക്കുമ്പോള്‍ കാണിക്കുന്നത്. ഇത്തരക്കാര്‍ക്കുള്ള മറുപടി, വിശ്വാസമില്ലെങ്കില്‍ മത്സര രംഗത്തുനിന്ന് പിന്മാറിക്കൂടേ എന്നു മാത്രമാണ്. ജനാധിപത്യ സംവിധാനങ്ങളില്‍ വിശ്വാസമുള്ളവര്‍ക്ക് ഇത്തരക്കാര്‍ വഴിമാറിക്കൊടുക്കട്ടെ.

 

Tags: Supreme Court verdictElectronic Voting MachineOpposition
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

main

ജുഡീഷ്യറി ‘സൂപ്പര്‍ പാര്‍ലമെന്റ്’ ആവുകയോ? സുപ്രീം കോടതി വിധിയോട് കടുത്ത വിയോജിപ്പു പ്രകടിപ്പിച്ച് ഉപരാഷ്‌ട്രപതി

News

സുപ്രീംകോടതിക്കെതിരെ കേരളാ ഗവര്‍ണ്ണര്‍; ”ഭരണഘടനാ ബെഞ്ചിന്റെ വിഷയമായിരുന്നു അത്; ബില്ലുകളില്‍ സമയ പരിധി നിശ്ചയിക്കാന്‍ കോടതിക്ക് അധികാരമില്ല”

India

വഖഫ് ഭേദഗതി ബിൽ മുസ്ലീം സമൂഹത്തിന് ഒരു പുതിയ ദിശാബോധം നൽകും : പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്കെല്ലാം കേന്ദ്ര സർക്കാരിന് മറുപടിയുണ്ട്

India

കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ പാർലമെന്റ് കെട്ടിടം വഖഫിന് വിട്ടുകൊടുക്കുമായിരുന്നു : പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു

India

വിദേശ ശക്തികൾ രാജ്യത്തെ ദുർബലപ്പെടുത്താൻ അടിമത്ത രാഷ്‌ട്രീയക്കാരെ കൂട്ട് പിടിക്കുന്നു : പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അതി തീവ്ര മഴയ്‌ക്ക് സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്, കോഴിക്കോടിന്റെ മലയോര മേഖലയിൽ കനത്ത മഴ

ഭാര്യ പിണങ്ങിപ്പോയി: കല്യാണം നടത്തിയ ബ്രോക്കറിനെ യുവാവ് കുത്തിക്കൊലപ്പെടുത്തി

സ്വര്‍ണവില വീണ്ടും കുതിച്ചുയർന്നു

പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നതിൽ നിന്ന് പുരുഷന്മാർക്ക് വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ

‘ദി ഗെയിമിംഗ് കിംഗ് ഈസ് ബാക്ക് ‘ ;  ഗെയിമർമാർക്കായി കിടിലൻ ഫോണുമായി ഇൻഫിനിക്‌സ്

കുട്ടി നേരിട്ടത് കൊടുംക്രൂരത, പീഡിപ്പിച്ചത് ഒരു വർഷത്തോളം: അമ്മയെയും പിതൃസഹോദരനെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യും

രാംനഗർ ജില്ലയുടെ പേര് മാറ്റി കർണാടക സർക്കാർ : പുതിയ പേരിടാൻ നിർദ്ദേശം നൽകിയത് കോൺഗ്രസ് ഉപമുഖ്യൻ ഡി കെ ശിവകുമാർ

ഹരിയാനയിലെ ഇഷ്ടിക ചൂളയിൽ നിന്നും അറസ്റ്റ് ചെയ്തത് 59 ബംഗ്ലാദേശികളെ : സ്ത്രീകളും കുട്ടികളുമടക്കം ഏവരും ഇന്ത്യയിലെത്തിയിട്ട് പത്ത് വർഷം

മേഘാലയയിൽ നേരിയ ഭൂചലനം : ഹിമാലയൻ മേഖലയിലെ ടെക്റ്റോണിക് പ്രവർത്തനങ്ങൾ ഭൂകമ്പ സാധ്യത വർധിപ്പിക്കുന്നു 

ഉക്രെയ്‌നിന്റെ തലസ്ഥാനമായ കീവിൽ നാശം വിതച്ച് റഷ്യൻ ഡ്രോണുകളും മിസൈലുകളും : ജനം അഭയം തേടിയത് മെട്രോ സ്റ്റേഷനുകളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies