Categories: World

തായ് വാനിൽ വീണ്ടും ഭൂചലനം; 80-ൽ അധികം ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തു

Published by

തായ്‌പോയ്: തായ് വാനിൽ തുടർച്ചയായി ഭൂചലനം. കിഴക്കൻ കൗണ്ടിയായ ഹുവാലീനിൽ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയോടെയുമാണ് ഭൂചലനം അനുഭവപ്പെട്ടത്. 80-ൽ അധികം ഭൂചലനം ഉണ്ടായതായി അധികൃതർ അറിയിച്ചു. ഇതിൽ ഏറ്റവും തീവ്രതയേറിയ ഭൂചലനം, ഭൂകമ്പമാപിനിയിൽ 6.3 തീവ്രത രേഖപ്പെടുത്തി.

ഏപ്രിൽ മൂന്നിന് ഹുവാലീനിലുണ്ടായ ഭൂചലനത്തിൽ 14 പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. 7.2 തീവ്രതയുള്ള ഭൂചലനമായിരുന്നു അന്ന് അനുഭവപ്പെട്ടത്. ഇതിന് ശേഷം മേഖലയിൽ 1000-ൽ അധികം ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് വിവരം.

തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചെയും അനുഭവപ്പെട്ട ഭൂചലനത്തിൽ തായ്പേയിൽ കെട്ടിടങ്ങൾ തകർന്നു. അതേസമയം ഭൂകമ്പത്തിൽ ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by