Categories: Kerala

ചലച്ചിത്ര സംവിധായകന്‍ ജോഷിയുടെ കൊച്ചിയിലെ വീട്ടില്‍ കവര്‍ച

പണമുള്‍പ്പെടെ ഒരു കോടി രൂപയുടെ മുതല്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചയ്ക്ക് മുന്നേയാണ് മോഷണം നടന്നിരിക്കുന്നതെന്നാണ് നികമനം.

Published by

കൊച്ചി: ചലച്ചിത്ര സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം. കൊച്ചിയിലെ വീട്ടില്‍ നിന്നാണ് സ്വര്‍ണ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ കവര്‍ച്ച നടന്നത്. പണമുള്‍പ്പെടെ ഒരു കോടി രൂപയുടെ മുതല്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചയ്‌ക്ക് മുന്നേയാണ് മോഷണം നടന്നിരിക്കുന്നതെന്നാണ് നികമനം.

ഇന്ന് രാവിലെയാണ് മോഷണം നടന്നതായി വീട്ടുകാര്‍ അറിഞ്ഞത്. സ്വര്‍ണാഭരണങ്ങള്‍, വജ്ര നെക്ലേസ്, വാച്ചുകള്‍ എന്നിവയടക്കമാണ് മോഷ്ടിച്ചിരിക്കുന്നത്. സംഭവത്തില്‍ എറണാകുളം സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരടക്കമുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയും തുടരുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by