കണ്ണൂര്‍: ലാബ് ടെക്നീഷ്യന് കോഴ്സ് കഴിഞ്ഞ് 12 വര്‍ഷം സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുമ്പോഴും മട്ടന്നൂര്‍ ഉരുവച്ചാലിലെ സജിമയുടെ സ്വപ്നമായിരുന്നു സ്വന്തമായി ഒരു മെഡിക്കല്‍ ലാബ്. ലക്ഷങ്ങള്‍ ചെലവ് വരുന്ന പദ്ധതിക്കുള്ള സാഹചര്യം സജിമയ്ക്കില്ലായിരുന്നു. സ്ഥാപനം ആരംഭിച്ചാല്‍ ഏതാനും പേര്‍ക്ക് തൊഴില്‍ നല്‍കാമെന്നും സ്വപ്നം കണ്ടിരുന്നു. വിവിധ ബാങ്കുകളെ സമീപിച്ചെങ്കിലും പ്രതികരണം അനുകൂലമായില്ല.
സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് ജീവിതം തള്ളിനീക്കുന്നതിനിടയിലാണ് മോദി സര്‍ക്കാരിന്റെ മുദ്ര ലോണിന് എസ്ബിഐയുടെ മട്ടന്നൂര്‍ ശാഖയില്‍ ചെന്നത്; ഫലിച്ചു. ഉരുവച്ചാലില്‍ ലാബിനാവശ്യമായ സ്ഥലം കണ്ടെത്തി ബാങ്കില്‍ അനുബന്ധ രേഖകള്‍ സമര്‍പ്പിച്ചു. ലാബ് ടെക്നീഷ്യന് ജോലി ചെയ്ത് ദീര്‍ഘകാല പരിചയമുള്ളതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി. ബസ് ജീവനക്കാരനായ ഭര്‍ത്താവ് രാജേഷും ഒപ്പം നിന്നു.
കാരുണ്യ എന്ന പേരില്‍ സജിമ ആരംഭിച്ച സ്ഥാപനം ഇപ്പോള്‍ എട്ടു വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. മുദ്ര ലോണും ബാങ്ക് സഹായവും ലാബ് തുടങ്ങലുമൊക്കെ അപ്രതീക്ഷിതവും അവിശ്വസനീയവുമെന്നാണ് സജിമ പറയുന്നത്. തനിക്ക് സാധിക്കില്ലെന്ന് ചിന്തിച്ചത് മോദി ഗ്യാരന്റിയിലൂടെ പ്രാവര്‍ത്തികമായെന്ന് സജിമ അഭിമാനത്തോടെ പറയുന്നു. ലോണ്‍ തുക കൃത്യമായി അടച്ച് തീര്ത്തതോടൊപ്പംതന്നെ രണ്ടു പേര്‍ക്ക് തൊഴില്‍ നല്‍കാനും കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് സജിമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: