കൊച്ചി: അറസ്റ്റ് അനിവാര്യമല്ലാത്ത കേസുകളില്‍ ആരോപണവിധേയര്‍ക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം. ഏത് സാഹചര്യത്തിലാണ് പ്രതിയെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യേണ്ടതെന്ന് ക്രിമിനല്‍ നടപടിച്ചട്ടം വകുപ്പ് 41 (1) ല്‍ വ്യക്തമാക്കുന്നുണ്ടെന്നും സുപ്രീംകോടതി ഉത്തരവ് വിലയിരുത്തി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
വിദേശത്ത് നഴ്സിംഗ് കോഴ്‌സ് പ്രവേശനം ലഭ്യമാക്കുന്ന ചെന്നൈയിലെ സ്ഥാപനത്തിന്റെ എം.ഡി. ജോസഫ് ഡാനിയല്‍ നല്‍കിയ ഹര്‍ജിയാണ് പരിഗണിച്ചത്. ഹര്‍ജിക്കാരനെതിരെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അറസ്റ്റ് ഭയക്കുന്നതിനാല്‍ എല്ലാ കേസിലും മുന്‍കൂര്‍ നോട്ടീസ് നല്‍കാന്‍ നിര്‍ദേശിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. വഞ്ചന അടക്കമുള്ള ആരോപണമുള്ളതിനാല്‍ പൊതുവായ ഉത്തരവിടാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: