Categories: Kerala

ഭര്‍ത്താവിന്റെ വിജയം ഉറപ്പാക്കാന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യ അ‌ഞ്ജു ചന്ദ്രശേഖര്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത്

ഭര്‍ത്താവ് രാജീവ് ചന്ദ്രശേഖറിന്‍റെ വിജയം ഉറപ്പാക്കാന്‍ ഭാര്യ അഞ്ജു ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങി. രാജീവ് ചന്ദ്രശേഖര്‍ പങ്കെടുക്കുന്ന കുടുംബയോഗങ്ങളില്‍ അഞ്ജു ചന്ദ്രശേഖറും പങ്കെടുക്കുന്നുണ്ട്.

Published by

തിരുവനന്തപുരം: ഭര്‍ത്താവ് രാജീവ് ചന്ദ്രശേഖറിന്റെ വിജയം ഉറപ്പാക്കാന്‍ ഭാര്യ അഞ്ജു ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങി. രാജീവ് ചന്ദ്രശേഖര്‍ പങ്കെടുക്കുന്ന കുടുംബയോഗങ്ങളില്‍ അഞ്ജു ചന്ദ്രശേഖറും പങ്കെടുക്കുന്നുണ്ട്.

തിരുവനന്തപുരത്തെ സുപ്രധാന വ്യക്തികളെ കാണാന്‍ പോകുമ്പോഴും ഭാര്യ അഞ്ജു ചന്ദ്രശേഖര്‍ കൂടെയുണ്ട്. പേരൂര്‍ക്കടയിലെ മുന്‍ദൂരദര്‍ശന്‍ ജീവനക്കാരുടെ കുടുംബയോഗത്തിലും അഞ്ജു ചന്ദ്രശേഖര്‍ പങ്കെടുത്തു. ചടങ്ങിനെത്തിയ അഞ്ജു ചന്ദ്രശേഖറിന് മുന്‍ ദൂരദര്‍ശന്‍ ഡയറക്ടര്‍ കെ. കുഞ്ഞികൃഷ്ണന്‍ സ്വീകരിച്ചു.

തന്റെ പ്രചാരണത്തിനിടയില്‍ തിരുവനന്തപുരം രാജകുടുംബത്തിലെ അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മീബായിയുമായും അഞ്ജു ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചിരുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭാവി പദ്ധതികളും ഇതുവരെയുള്ള നേട്ടങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ലഘുലേഖകളും അഞ്ജു ചന്ദ്രശേഖര്‍ തന്റെ പ്രചരണത്തിന്റെ ഭാഗമായി വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്തു.

എന്‍ഡിഎ സര്‍ക്കാരിന്റെ കീഴില്‍ സ്ത്രീസുരക്ഷ, സാമൂഹ്യക്ഷേമം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉറപ്പാണെന്നും അഞ്ജു ചന്ദ്രശേഖര്‍ പറഞ്ഞു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക