Categories: KeralaKottayam

‘കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്’ രൂപീകരിച്ച് സജി മഞ്ഞക്കടമ്പില്‍, പിന്തുണ എന്‍ ഡി എയ്‌ക്ക് , സജിയുടെ നിലപാടില്‍ അഭിമാനമെന്ന് തുഷാര്‍ വെളളാപ്പളളി

റബര്‍ കര്‍ഷകര്‍ക്കു വേണ്ടിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കുന്നതെന്നും സജി മഞ്ഞക്കടമ്പില്‍

Published by

കോട്ടയം : യുഡിഎഫ് ജില്ല ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ ‘കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്’ എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. പുതിയ പാര്‍ട്ടി എന്‍ ഡി എയുടെ ഘടക കക്ഷിയായി പ്രവര്‍ത്തിക്കും.

കോട്ടയത്ത് സജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗ ശേഷമാണ് നിലപാട് പ്രഖ്യാപിച്ചത്. റബര്‍ കര്‍ഷകര്‍ക്കു വേണ്ടിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കുന്നതെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.റബറിന് 250 രൂപ ആക്കുമെന്ന് പറഞ്ഞ കോട്ടയം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്കാണ് പിന്തുണയെന്നും അദ്ദേഹം വെളിപ്പെടുത്തി.

-->

സുസ്ഥിര കേന്ദ്രം സമൃദ്ധ കേരളം എന്ന മാണി സാറിന്റെ നയം പിന്തുടരുമെന്ന് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. ബിജെപിയുടെ എല്ലാ ആശയങ്ങളോടും യോജിപ്പില്ലാത്ത കൊണ്ടാണ് ആ പാര്‍ട്ടിയില്‍ ചേരാത്തതെന്നും സജി പറഞ്ഞു.സജി എടുത്ത നിലപാടില്‍ അഭിമാനമെന്നും റബര്‍ പ്രശ്‌നം അവസാനിപ്പിക്കാന്‍ നമ്മള്‍ ഒറ്റക്കെട്ടായി നിന്നാല്‍ സാധിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.

നേരത്തേ മോന്‍സ് ജോസഫിനോട് വിയോജിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് രാജിവച്ചിരുന്നു സജി മഞ്ഞക്കടമ്പില്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക