Categories: Kerala

രാജീവ് ചന്ദ്രശേഖറിനെ ഒഴിച്ചുനിര്‍ത്തി ‘മാതൃഭൂമി’യുടെ ക്രൂരമായ മതേതര പത്രപ്രവര്‍ത്തനം

Published by

തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പില്‍ ബിജെപിവിരുദ്ധതയും മോദിവിരുദ്ധതയും അഴിച്ചുവിടുകയാണ് മാതൃഭൂമി ദിനപത്രം.

മാതൃഭൂമി ദിനപത്രത്തിലെ എഡിറ്റോറിയല്‍ പേജുകളില്‍ വരെ നിറയെ മോദി വിരുദ്ധത കളം നിറഞ്ഞാടുകയാണ്. ഇക്കാര്യത്തില്‍ മനോരമ ദിനപത്രവും മനോരമ ടിവിയും  മാതൃഭൂമിയും ഒരേ തൂവല്‍ പക്ഷികളാണ്.

ഏറ്റവും ഞെട്ടിച്ചത് മാതൃഭൂമി കഴിഞ്ഞ ദിവസം എഡിറ്റോറിയല്‍ പേജ് എന്ന പേരില്‍ പവിത്രമെന്ന് കൊട്ടിഘോഷിക്കുന്ന പേജില്‍ നല്‍കിയ ഫോട്ടോയാണ്. മുസ്ലിം പെരുന്നാളിന്റെ ഭാഗമായി നിസ്കരിക്കുന്ന തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥികളുടെ ചിത്രമാണ് എഡിറ്റോറിയല്‍ പേജില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ ഒരു സ്ഥാനാര്‍ത്ഥിയെ മാത്രം ബോധപൂര്‍വ്വം ഒഴിവാക്കിയിരിക്കുന്നു. രാജീവ് ചന്ദ്രശേഖറിനെ. മുസ്ലിങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥനയില്‍ മുഴുകുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെയും കമ്മ്യൂണിസ്റ്റുകാരനായ പന്ന്യന്‍ രവീന്ദ്രനെയും കാണാം.

ഈ ഫോട്ടോ വഴി ഒരു പാട് സന്ദേശങ്ങള്‍ വോട്ടര്‍മാര്‍ക്ക് നല്‍കുകയാണ് മാതൃഭൂമി. അതായത് മുസ്ലിം സമുദായത്തോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ ഇടത് പക്ഷത്തിന്റെ പന്ന്യന്‍രവീന്ദ്രനും യുഡിഎഫിന്റെ ശശി തരൂരും മാത്രമാണ്. രാജീവ് ചന്ദ്രശേഖറെ ഒഴിവാക്കിക്കൊണ്ടുള്ള ഈ ഫോട്ടോ വഴി രാജീവ് ചന്ദ്രശേഖര്‍ ന്യൂനപക്ഷ താല്‍പര്യമില്ലാത്തയാളാണ് എന്നും മാതൃഭൂമി വിളംബരം ചെയ്യുന്നു. ഇത്ര പരസ്യമായി വിടുപണി ചെയ്യാന്‍ ഇടത് പക്ഷവും കോണ്‍ഗ്രസും മാതൃഭൂമിയെ സ്പോണ്‍സര്‍ ചെയ്യുന്നുണ്ടോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.

മാതൃഭൂമിയുടെ ഈ മതേതരപത്രപ്രവര്‍ത്തനം കണ്ട് കയ്യടിക്കുകയാണ് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും. അത് പ്രസിദ്ധീകരിച്ചത് എഡിറ്റോറിയല്‍ പേജില്‍ ഏറ്റവും മുകളിലാണെന്നത് മാതൃഭൂമിയുടെ ചരിത്രം അറിയുന്നവരില്‍ തീര്‍ച്ചയായും വേദനയുണ്ടാക്കും.

പ്രീപോള്‍ സര്‍വ്വേ എന്ന പേരില്‍ സംഘടിപ്പിച്ച സര്‍വ്വേകളില്‍പ്പോലും പത്രത്തിന് ഇഷ്ടമുള്ളവരെ മാത്രം ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും മാതൃഭൂമി നിലനിര്‍ത്തിയതായി പരാതി ഉയര്‍ന്നിരുന്നു.  എന്തിന് മനോരമ ടെലിവിഷന്‍ പോലും രണ്ടാം സ്ഥാനം പ്രവചിച്ച തൃശൂരിലെ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ മൂന്നാം സ്ഥാനത്താണ് രണ്ട് പ്രീപോള്‍ സര്‍വ്വേകളിലും മാതൃഭൂമി നിലനിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ‘മമാ’ മാധ്യമങ്ങളുടെ സര്‍വ്വേകളെയെല്ലാം ഭേദിച്ച് സുരേഷ് ഗോപിയുടെ ജനപ്രീതി മണ്ഡലത്തില്‍ കുതിച്ചുയരുകയാണെന്ന് തൃശൂരിന്റെ പള്‍സറിയുന്ന ആര്‍ക്കുമറിയാം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക