ന്യൂദൽഹി: കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ നാലു ദിവസത്തെ ഉസ്ബെക്കിസ്ഥാൻ സന്ദർശനം തിങ്കളാഴ്ച തുടങ്ങി. ഉഭയകക്ഷി സൈനിക സഹകരണത്തിന്റെ പുതിയ വഴികൾ തുറക്കുന്നതിനായിട്ടാണ് അദ്ദേഹത്തിന്റെ വിദേശ പര്യടനം ലക്ഷ്യം വയ്‌ക്കുന്നത്.
നിരവധി പ്രതിരോധ സ്ഥാപനങ്ങൾ സന്ദർശിക്കുന്നതിനൊപ്പം മധ്യേഷ്യൻ രാജ്യത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ജനറൽ പാണ്ഡെ വിപുലമായ ചർച്ചകൾ നടത്തുന്നുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്‌പെന്നാണ് കരസേനാ മേധാവിയുടെ ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തെ പ്രതിരോധ മന്ത്രാലയം വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: