Categories: KeralaMarukara

ഒമാനില്‍ കനത്ത മഴ: കുട്ടികള്‍ ഉള്‍പ്പെടെ 12 മരണം; മരിച്ചവരില്‍ കൊല്ലം സ്വദേശിയും

Published by

മസ്‌കറ്റ്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒമാനില്‍ മലയാളിയടക്കം 12 പേര്‍ മരിച്ചു. കൊല്ലം സ്വദേശി സുനില്‍ കുമാര്‍ സദാനന്ദനാണ് ദുരന്തത്തില്‍ മരിച്ച മലയാളി. ഒഴുക്കില്‍പെട്ട് കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ പിന്നീട് കണ്ടെത്തി. മരിച്ചവരില്‍ 9 വിദ്യാര്‍ത്ഥികളും രണ്ട് സ്വദേശികളും ഒരു പ്രവാസിയും ഉള്‍പ്പെടുന്നു. രാജ്യത്തിന്റെ പല ഭാഗത്തും കനത്ത മഴ തുടരുകയാണ്.

സൗത്ത് ഷര്‍ക്കിയയില്‍ മതില്‍ ഇടിഞ്ഞു വീണാണ് കൊല്ലം സ്വദേശിയായ സുനില്‍കുമാര്‍ സദാനന്ദന്‍ മരിച്ചത്. ഉച്ചയ്‌ക്ക് മൂന്നു മണിയോടെ ആയിരുന്നു അപകടം. മെക്കാനിക് ആയി ജോലി ചെയ്യുകയായിരുന്നു.

വെള്ളപ്പൊക്കത്തില്‍ കാണാതായ എട്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു. മസ്‌കറ്റ്, നോര്‍ത്ത് അല്‍ ബാത്തിന, സൗത്ത് അല്‍ ബാത്തിന, സൗത്ത് അല്‍ ശര്‍ഖിയ, നോര്‍ത്ത് അല്‍ ശര്‍ഖിയ, അല്‍ ദാഹിറ, അല്‍ ദഖിലിയ എന്നീ ഗവര്‍ണറേറ്റുകളുടെ ചില ഭാഗങ്ങളിലാണ് ഇടിമിന്നലോടെയുള്ള മഴ ലഭിച്ചത്. വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്ന് ഒമാന്‍ സിവില്‍ എവിയേഷന്‍ അതോറ്റിയുടെ കീഴിലുള്ള നാഷണല്‍ ഏ!ര്‍ലി വാണിങ് സെന്റര്‍ ഫോര്‍ മള്‍ട്ടിപ്പിള്‍ ഹസാ!ര്‍ഡ്‌സ് അറിയിച്ചു. പൊതു ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം.

പൊതു, സ്വകാര്യ, രാജ്യാന്തര സ്‌കൂളുകള്‍ക്ക് ഏപ്രില്‍ 15 തിങ്കളാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by