Categories: World

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയ്‌ക്ക് 67 വയസ്

ജന്മദിന സമ്മാനമായി മരചില്ലകളും ഇലകളും, ചീര, മുന്തിരി, വാഴപ്പഴം, തണ്ണിമത്തന്‍ എന്നിവ ഫാറ്റുവിന് നല്‍കി

Published by

ബര്‍ലിന്‍ : ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ല ഫാറ്റുവിന് ഇന്ന് 67 വയസ് തികഞ്ഞു .ജര്‍മനിയിലെ ബര്‍ലിന്‍ മൃഗശാലയിലാണ് ഫാറ്റു കഴിയുന്നത്. ഫാറ്റു 1959-ലാണ് ആദ്യമായി ഇവിടെ എത്തിയത്.

കൃത്യമായ പ്രായവും ജന്മദിനവും അറിയില്ല.എന്നാല്‍ ബര്‍ലിന്‍ മൃഗശാലയുടെ കണക്ക് പ്രകാരം ഫാറ്റു ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയാണ്

ഫ്രഞ്ച് തുറമുഖ നഗരം മാര്‍സെയിലിലെ ഒരു പബ്ബില്‍ ഒരു നാവികന്‍ ഫാറ്റുവിനെ വില്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് ഫാറ്റു ആദ്യമായി യൂറോപ്പിലെത്തിയതെന്നാണ് മൃഗശാല അധികൃതര്‍ പറയുന്നത്. പിന്നീട് ഫാറ്റു ബര്‍ലിന്‍ മൃഗശാലയില്‍ എത്തി. ഏകദേശം രണ്ട് വയസ് പ്രായമുളളപ്പോഴാണ് ഇതെന്ന് അധികൃതര്‍ പറയുന്നു.

ജന്മദിന സമ്മാനമായി മരചില്ലകളും ഇലകളും, ചീര, മുന്തിരി, വാഴപ്പഴം, തണ്ണിമത്തന്‍ എന്നിവ ഫാറ്റുവിന് നല്‍കി. കാട്ടില്‍, ഗൊറില്ലകള്‍ക്ക് 35 വയസ് വരെയും മനുഷ്യ പരിചരണത്തില്‍ 50 വയസ് വരെയും ജീവിക്കാന്‍ കഴിയും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by