ചെസ്സിലെ ലോകചാമ്പ്യനെ നേരിടാനുള്ള താരത്തെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യയുടെ 18കാരന്‍ ഡി.ഗുകേഷ് അപാരഫോമില്‍. അഞ്ചാം റൗണ്ടില്‍ അസര്ബൈജാന്റെ നിജാത് അബസോവിനെ തോല്‍പിച്ചതോടെ ടൂര്‍ണ്ണമെന്‍റിലെ ഒന്നാം സ്ഥാനത്ത് നിലകൊള്ളുകയാണ് ഡി. ഗുകേഷ്. ഇനി ഒമ്പത് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്.
പ്രജ്ഞാനന്ദ ജയിക്കേണ്ട കളി സമനിലയില്‍ തുലച്ചതാണ് കാനഡയിലെ ടൊറന്‍റോയില്‍ നിന്നുള്ള മറ്റൊരു വാര്‍ത്ത. ഇപ്പോള്‍ ടൂര്‍ണ്ണമെന്‍റില്‍ മുന്നില്‍ നിന്നിരുന്ന റഷ്യന്‍ താരം ഇയാന്‍ നെപോമ്നിയാച്ചിയെ തോല്‍പിക്കേണ്ട അവസരം കിട്ടിയിട്ടും പ്രജ്ഞാനന്ദ പാഴാക്കി. പകരം ഇരുവരും സമനിലയില്‍ പിരിഞ്ഞു. ഇതോടെ മൂന്നര പോയിന്‍റുകള്‍ വീതം നേടി ഡി. ഗുകേഷും ഇയാന്‍ നെപോമ്നിയാച്ചിയും മുന്‍പില്‍ നില്‍ക്കുകയാണ്.
യുഎസ് താരം ഹികാരു നകാമുറ ഫ്രഞ്ച് താരം അലിറെസ ഫിറുജയെ തോല്‍പിച്ചതാണ് മറ്റൊരു പ്രധാന വാര്‍ത്ത. ഈ വിജയത്തോടെ രണ്ടര പോയിന്‍റ് നേടിയ ഹികാരു നകാമുറ ഇന്ത്യന്‍ താരം പ്രജ്ഞാനന്ദയ്‌ക്കൊപ്പം മൂന്നാം സ്ഥാനത്ത് നിലകൊള്ളുന്നു.
കഴിഞ്ഞ രണ്ട് കളികളില്‍ തുടര്‍ച്ചയായി തോറ്റ ഇന്ത്യയുടെ വിദിത് ഗുജറാത്തി ജയിക്കാനുള്ള സുവര്‍ണ്ണാവസരം പാഴാക്കി. അമേരിക്കയുടെ ഫാബിയോനൊ കരുവാനയെ തോല്‍പിക്കാനുള്ള അവസരമാണ് പാഴയത്. ഇതോടെ കളി സമനിലയില്‍ പിരിഞ്ഞു. ഇപ്പോള്‍ മൂന്ന് പോയിന്‍റോടെ ഫാബിയാനോ കരുവാന മൂന്നാം സ്ഥാനത്താണ്.
വനിതകളുടെ മത്സരത്തില്‍ എല്ലാവരും സമനിലയില്‍ പരിഞ്ഞു. ഇതോടെ മൂന്നര പോയിന്‍റോടെ ചൈനയുടെ ടാന്‍ സോംഗി ആണ് മുന്നില്‍. മൂന്ന് പോയിന്‍റോടെ റഷ്യന്‍ താരം അലക്സാന്‍ഡ്രിയ ഗോര്യാച്കിന രണ്ടാം സ്ഥാനത്ത്. പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി രമേഷ് ബാബു രണ്ടര പോയിന്‍റോടെ മൂന്നാം സ്ഥാനത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: