കണ്ണൂര്‍: വിവാദ സിനിമ ‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും തലശ്ശേരി അതിരൂപത പിന്മാറി. പിണറായി സര്‍ക്കാരില്‍ നിന്നും സിപിഎമ്മില്‍ നിന്നും വന്ന അതിശക്തമായ സമ്മര്‍ദ്ദമാണ് തലശേരി അതിരൂപതയെ പിന്തിരിപ്പിച്ചത് എന്നറിയുന്നു. കോണ്‍ഗ്രസും സിനിമ പ്രദര്‍ശനത്തെ എതിര്‍ന്ന് രംഗത്ത് വന്നിരുന്നു.
ഇതോടെ ഒരു വലിയ സാമൂഹ്യസംഘര്‍ഷം ഒഴിവാക്കാനായി തലശേരി അതിരൂപത പിന്മാറുകയായിരുന്നുവെന്ന് അറിയുന്നു. കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് കെസിവൈഎമ്മും രംഗത്ത് വന്നിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് ചെമ്പന്തൊട്ടി പാരിഷ് ഹാളിൽ ദ കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്നായിരുന്നു കെസിവൈഎം അറിയിച്ചിരുന്നു. ഇതില്‍ നിന്നാണ് പിന്മാറ്റം. അതേ സമയം ഇടുക്കിയില്‍
കുട്ടികൾക്കിടയിൽ ലവ് ജിഹാദിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് കേരളസ്റ്റോറി എന്ന സിനിമ പ്രദർശിപ്പിച്ചതെന്ന് വ്യക്തമാക്കി സീറോ മലബാർ സഭ വാക്താവ് ഫാ. ആന്‍റണി വടക്കേക്കര രംഗത്ത് വന്നിരുന്നു. നാല് പെണ്‍കുട്ടികള്‍ മുസ്ലിം ചെറുപ്പക്കാരുടെ പ്രണയത്തില്‍പെടുകയും പിന്നീട് ആ യുവാക്കള്‍ ഇവരെ മതപരിവര്‍ത്തനം നടത്തിയ ശേഷം സിറിയയിലെ ഇസ്ലാമിക ജിഹാദിന് ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പോരാടാന്‍ കൊണ്ടുപോവുകയും ചെയ്യുകയാണ് ദി കേരള സ്റ്റോറി എന്ന സിനിമയില്‍. ഇടുക്കി അതിരൂപതയുടെ പഠന ക്യാമ്പിനിടെ കേരള സ്റ്റോറി പ്രദർശിപ്പിച്ചത്. ഇടുക്കി രൂപതയിൽ 10 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മുന്നിലാണ് സിനിമ പ്രദർശിപ്പിച്ചത്.പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്ന ലൗ ജിഹാദ് ഉണ്ടെന്നും രൂപതയുടെ ഔദ്യോഗിക വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: